മഅദനിയെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത്, ചെയ്ത കുറ്റം ബോദ്ധ്യപ്പെടുകയാണെങ്കില്‍ ശിക്ഷിക്കണം: മാമുക്കോയ

തീവ്രവാദികളെ തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് നടന്‍ മാമുക്കോയ. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം എന്ന് പറഞ്ഞ മാമുക്കോയ സമ്പന്നനായൊരു ബിന്‍ലാദന്‍ അമേരിക്കയില്‍ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്തെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

‘സഫാരി ടി.വി’യുടെ പ്രത്യേക പരിപാടിയിലാണ് മാമുക്കോയയുടെ അഭിപ്രായപ്രകടനം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്ലിങ്ങള്‍ നിരീക്ഷണവലയത്തിലാണ്. പലരും ഇതു സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം.

‘ഒരു മുസ്ലിം മറ്റൊരാളെ കണ്ടാല്‍ ആദ്യം ചെയ്യുന്നത് ‘അസ്സലാമു അലൈക്കും’ എന്ന് സലാം കൊടുക്കുകയാണ്. ദൈവത്തിന്റെ സമാധാനം നിങ്ങളിലുണ്ടാകട്ടെ എന്നാണ് അതിനര്‍ത്ഥം. ഇത്ര വലിയ സന്ദേശം വഹിക്കുന്നവന്‍ എങ്ങനെ തീവ്രവാദിയാകും ആരെ കൊല്ലും? ഏതു രാജ്യത്തെ നശിപ്പിക്കാന്‍ പോകും? പിന്നെ എങ്ങനെയാണ് ഇവര്‍ ഇസ്ലാം തീവ്രവാദമാണെന്നു പറയുക?

തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാല്‍ അവനെ ചോദ്യംചെയ്യുകയും ശിക്ഷിക്കുകയും ചെയ്തുവിടണ്ടേ? അല്ലെങ്കില്‍ പരസ്യമായി വെടിവച്ച് കൊല്ലണം. എന്നാല്‍, ജയിലിലടച്ച അടുത്ത വര്‍ഷം കേള്‍ക്കുന്നത് അവര്‍ക്കു ചെലവായ കോടികളുടെ കണക്കാണ്. ഇത് ആരെ ബോധിപ്പിക്കാനാണ്! തടിയന്റവിടെ നസീറിനെ പിടിച്ച് എവിടെയൊക്കെയോ കൊണ്ടുപോയിയിട്ടു. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാല്‍ തൂക്കിക്കൊല്ലലാണ് ശിക്ഷ.

അബ്ദുന്നാസര്‍ മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്. അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണം. മഅ്ദനിയെയോ മഅ്ദനിയെ പിടിച്ചവരെയോ ന്യായീകരിക്കുകയല്ല ഞാന്‍.- മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ