ദേവരാജൻ മാസ്റ്ററെ പോലും അമ്പരിപ്പിച്ച ആ സംഗീതജ്ഞൻ ആര്? തുറന്ന് പറഞ്ഞ് മാമുക്കോയ

ദേവരാജൻ മാസ്റ്ററെ പോലും അമ്പരപ്പിച്ച സംഗീതജ്ഞനെക്കുറിച്ച് മാമുക്കോയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മരിക്കുന്നത് വരെ നോട്ടേഷൻ എഴുതാൻ പോലും അറിയാത്ത സംഗീതജ്ഞൻ ആയിരുന്നു ബാബുരാജ്.

ദേവരാജൻ മാസ്റ്ററേ പോലും ഞെട്ടിച്ച സംഗീതജ്ഞൻ അദ്ദേഹമാണ്. ബാബുരാജ് മരിച്ച സമയത്ത് ദേവരാജൻ മാസ്റ്റർ പ്രസം​ഗിച്ചത് ഇന്നും താൻ മറന്നിട്ടില്ല. എഴുപത്തേട്ടുകളിലാണ് ബാബുരാജ് മരിക്കുന്നത് ആ സമയത്ത് ദേവരാജൻ മാസ്റ്റർ വന്നിരുന്നു. അന്നത്തെ അദ്ദേഹത്തിൻ്റെ പ്രസംഗം ഇന്നും മറക്കാൻ പറഅറില്ല.

സം​ഗീത പാരമ്പര്യത്തിൽ നിന്ന് വ്യക്തിയാണ് താൻ. എന്നാൽ ബാബുരാജ് അങ്ങനെയല്ല. മോഹന രാ​ഗത്തിൽ ഞാൻ നാല് അഞ്ച് പാട്ടുകൾ രചിച്ചിരുന്നു അത് അത്യവിശ്യം ഹിറ്റായി മാറിയിരുന്നു. അതേ രാ​ഗത്തിൽ ബാബിരാജും മൂന്ന് നാല് പാട്ടുകൾ രചിച്ചിരുന്നു. ഇന്ന് ആ പാട്ടുകൾ എവിടെ പോയി നിൽക്കുന്നതെന്ന് ദെെവത്തിന് പോലും അറിയില്ലന്നാണ് അന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞത്.

അതുപോലെ അന്നത്തെ കാലത്ത് ദേവരാജൻ മാസ്റ്റർ ബാബുരാജിൻ്റെ കുടുംബത്തിന് ഒന്നര ലക്ഷം രൂപ കൊടുക്കുകയും ചെയ്തിരുന്നു. അധികം ഒരാളെയും അം​ഗീകരിക്കാത്ത വ്യക്തിയാണ് ദേവരാജൻ മാസ്റ്റർ അദ്ദേഹം പോലും ബാബുരാജിനെ അം​ഗീകരിച്ചിട്ടുണ്ടങ്കിൽ അധിൽ പരം ഒന്നുമില്ലെന്നും മാമുക്കോയ കൂട്ടി ചേർത്തു

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു