'കല്ല്യാണത്തിന് ചെരിപ്പിടാത്ത പുതിയാപ്ല ഉണ്ടാകില്ല, പക്ഷേ എൻ്റെ കാര്യത്തിൽ തിരിച്ചായിരുന്നു';അനുഭവങ്ങൾ പങ്കുവെച്ച് മാമുക്കോയ

മലയാള സിനിമയിൽ കാലങ്ങളായി തിളങ്ങിനിൽക്കുന്ന നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ തന്റെ ബാല്യകാല അനുഭവങ്ങൾ തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. തൻ്റെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയതോടെ അദ്ദേഹവുമായി വലിയ അടുപ്പം ഉണ്ടായിട്ടില്ല. പിന്നെ ഉമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ടാണ് വളർത്തിയത്.

തങ്ങളെ കൊണ്ട് പറ്റുന്ന ചെറിയ ചെറിയ ജോലിയൊക്കെ ചെയ്താണ് വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞായറാഴ്ച ദിവസങ്ങളിൽ മുരിങ്ങയുടെ ഇല പറിച്ച് ചെറിയ പിടി ആക്കി വിൽക്കുമായിരുന്നു. അന്ന് പൈസ അല്ല അണകളാണ്. അത് വിറ്റു കിട്ടുന്ന കാശുമായി നേരെ പാളയം മാർക്കറ്റിൽ വരും. അവിടെ നിന്ന് കപ്പ തൂക്കി വിറ്റതിന് ശേഷമുള്ള പൊടിക്കപ്പയും പച്ചക്കായകളുടെ കുലയിൽ നിന്ന് പൊട്ടി വീണ കായകളും തങ്ങൾ ഒന്നിച്ച് വാങ്ങും.

മുരിങ്ങയിലെ വിറ്റ കാശുകൊണ്ടാണ് അന്ന് പേന, മഷി, നിബ്ബ് തുടങ്ങിയ സാധനങ്ങളാെക്കെ അങ്ങാടിയിൽ നിന്ന് വാങ്ങുക. പലഹാരങ്ങൾ ഉണ്ടാക്കി ഹോട്ടലിലും വീടുകളിലും വിൽക്കുമായിരുന്നു. രാവിലെ പലഹാരങ്ങൾ കൊടുത്ത് വൈകുന്നേരം കടപ്പുറത്തെ പന്ത് കളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ വീടുകളിൽ കയറി ഈ പൈസ വാങ്ങും. താൻ മാത്രമല്ല ഇതേ ജോലി ചെയ്ത് ജീവിക്കുന്ന ഒരുപാട് കുട്ടികളുണ്ടായിരുന്നു ആ സമയത്ത്. ഇന്ന് ആർക്കും ഒന്നിനും ക്ഷാമം ഇല്ലല്ലോ. പണക്കാർക്കാണ് അന്ന് എല്ലാ സാധനങ്ങളും കിട്ടുക.

സാധാരണ ആളുകൾക്ക് റേഷൻ കടയിൽ നിന്നാണ് വെള്ള തുണികളൊക്കെ തരുക. സാമ്പത്തിക ശേഷയുള്ളവർക്ക് രണ്ട് ഷർട്ടൊക്കെ ഉണ്ടാവും. അല്ലാത്തവർക്ക് ഒന്ന്. ഇന്നത്തെ പോലെ പോലെ ഷൂ, ചെരിപ്പൊന്നും അന്ന് ഇല്ല. വാങ്ങാൻ കഴിവുള്ളവർ മാത്രമേ ചെരുപ്പൊക്കെ ഇടുകയുള്ളു. തനിക്ക് അന്ന് ചെരിപ്പില്ല. അന്ന് ഒക്കെ കല്ല്യാണത്തിന് ചെരിപ്പ് ഇട്ടാണ് ചെറുക്കൻ വരിക. തനിക്കത് പോലും ഉണ്ടായിരുന്നില്ല. കാരണം അന്ന് ചെരുപ്പ് വാങ്ങാനുള്ള കാശ് തന്റെ കെെയ്യിൽ ഇല്ലായിരുന്നു.

കല്യാണത്തിന് ഭാര്യ വീട്ടിൽ പോവുന്നതിന്റെ മുമ്പത്തെ ആഴ്ച തന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഭാര്യ വീടിന്റെ അടുത്തെത്തിയപ്പോൾ അവനോട് ചെരുപ്പ് വാങ്ങി ഇട്ടാണ് താൻ ഭാര്യ വീട്ടിൽ പോയത്. തിരിച്ചു വന്ന് അതേ സ്ഥലത്ത് എത്തിയപ്പോൾ അവന് അഴിച്ച് കൊടുത്തു. അത്രയും ദുരിത കാലഘട്ടത്തിലാണ് തന്റെ ജീവിതം ആരംഭിച്ചതെന്നും മാമുക്കോയ പറഞ്ഞു

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം