എന്റെ തലയില്‍ 2017ല്‍ ഉദിച്ചപേര് ചേട്ടന്റെ തലയില്‍ ഉദിക്കാന്‍ പിന്നെയും രണ്ട് വര്‍ഷമെടുത്തു' ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ആളുകളെകൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക ; വെള്ളരിക്കാപ്പട്ടണം വിവാദങ്ങളില്‍ മനീഷ് കുറുപ്പ്

സൗബിന്‍ ഷാഹിര്‍, മഞ്ജു വാര്യര്‍ സിനിമ ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ ടൈറ്റില്‍ വിവാദങ്ങളില്‍ പ്രതികരിച്ച് മനീഷ് കുറുപ്പ്. മഞ്ജു വാര്യരും സൗബിനും പുതിയ പടത്തിന്റ പോസ്റ്ററില്‍ വെള്ളരിക്കാപ്പട്ടണം എന്ന് പേരിട്ട അന്ന് മുതലേ കാര്യം പറയാന്‍ ശ്രമിച്ചു പക്ഷെ അവരതിനെയൊന്നും മുഖവിലയ്‌ക്കെടുത്തില്ലെന്ന് മനീഷ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് മനീഷ് കുറുപ്പിന്റെ പ്രതികരണം.

മനീഷ് കുറുപ്പിന്റെ വാക്കുകള്‍; ഞാന്‍ മനീഷ് കുറുപ്പ്, വെള്ളരിക്കാപ്പട്ടണം ഡയറക്ടര്‍ ആണ്. (മഞ്ജുവാര്യര്‍ സൗബിന്‍ സിനിമയല്ല) 12വര്‍ഷമായി സിനിമയില്‍ പിന്നണിയില്‍ പലമേഖലകളിലായി പ്രവര്‍ത്തിക്കുന്നു, പ്രധാനമായും ഫിലിം എഡിറ്റിങ്ങില്‍, ഒരു കാലത്ത് തമിഴിലെ ഹിറ്റ് സിനിമക്കളുടെയെല്ലാം എഡിറ്റര്‍ ആയിരുന്ന ബി. ലെനിന്‍ (നായകന്‍, ഇന്ത്യന്‍, കാതലന്‍) സാറിന്റെ അസ്സിസ്റ്റന്റ് ആയി ചെന്നൈയില്‍ ആയിരുന്നു. 2017 ല്‍ ഒരു സിനിമ ചെയ്ത് തുടങ്ങി വെള്ളരിക്കാപ്പട്ടണം എന്ന് പേരുമിട്ട് ചിലവുകള്‍ കുറവായതുകൊണ്ട് ചെന്നൈയിലുള്ള സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍ അംഗത്വം എടുത്ത് അവിടെ രജിസ്റ്റര്‍ ചെയ്തു. കയ്യിലെ സാമ്പത്തികത്തിന്റെ വരവിനനുസരിച്ചു ക്ലൈമാക്സ് ഒഴിച്ച് 4,5 ഷെഡ്യൂളുകള്‍കൊണ്ട് സിനിമ 2020 ഫെബ്രുവരി കാലത്ത് കേരളാ സര്‍ക്കാരിന്റെ ചിത്രജ്ഞലി പാക്കേജില്‍ ചെയ്ത് തീര്‍ത്തു. പ്രിയപ്പെട്ട മിനിസ്റ്ററുടെ ഷൈലജ ടീച്ചര്‍ സമയത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു പ്രിയപ്പെട്ട മഞ്ജു വാര്യരും സൗബിക്കയും പുതിയ പടത്തിന്റ പോസ്റ്ററില്‍ വെള്ളരിക്കാപ്പട്ടണം എന്ന് പേരിട്ടത്. അന്ന് മുതലേ കാര്യം പറയാന്‍ ശ്രമിച്ചു പക്ഷെ അവരതിനെയൊന്നും മുഖവുരയ്‌ക്കെടുത്തില്ല.

4 മാസം മുന്‍പ് എന്റെ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ക്ലൈമാക്സ് എടുത്ത് ഷൂട്ടിങ് അവസാനിപ്പിച്ചു. അങ്ങനെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴായിരുന്നു അഭിനയിക്കാന്‍ ആളുകളെ തേടുന്നു എന്ന് പരസ്യവുമായി വീണ്ടും ആ സിനിമയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. (അതിന്റ ഓഡിഷന്‍ നടന്നോ അതോ വീണ്ടും സിനിമ കൊണ്ട് വരാനായി വെറുതെ പോസ്റ്റിയതാണോ അറിയില്ല പങ്കെടുത്തവരാരെങ്കിലും ഉണ്ടെങ്കില്‍ പറയുക). എന്തായാലും ഇത്തവണ മഞ്ജു ചേച്ചിയുമായി ബന്ധപ്പെട്ടു ആ സിനിമയുടെ ഡയറക്ടര്‍ എന്നേ വിളിച്ചു, അദ്ദേഹത്തിന്റേത് ഇന്റര്‍നാഷണല്‍ ലെവലില്‍ അറിയപ്പെടുന്ന സിനിമയായതുകൊണ്ട് പേര് മാറ്റാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്, എന്നോട് മാറ്റാനായി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ടൈറ്റില്‍ വിഎഫ്എക്സ് കഴിഞ്ഞു ഒരു പാട്ടും ട്രൈലെറും റിലീസയാ പടമാണ് ഇനി മാറ്റാന്‍ പാടായിരിക്കുമെന്ന്, അപ്പോള്‍ അദ്ദേഹം ഈ പേരില്‍ റിലീസ് ചെയ്യുന്നതിന് അവര്‍ക്ക് പ്രശ്നമില്ലെന്ന് പറയുന്നത് കേട്ട് ഞാന്‍ ഒരു എന്‍ഒസി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു, ഞാന്‍ അവര്‍ക്കും നല്‍കാം എന്തായാലും നമ്മുടെ റിലീസ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു റിലീസാവുന്ന പടമല്ലേയെന്ന് കരുതിയാണ് ഞാന്‍ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്. അതിനും അവര്‍ ഒരുക്കമല്ല എന്ന് എന്നോട് പറഞ്ഞപ്പോഴേ കാര്യം പിടികിട്ടി, ഞാന്‍ റിലീസിങ് പ്ലാന്‍ ചെയ്യുമ്പോള്‍ കോടതിയില്‍ പോയി തടയാമല്ലോ. എന്തായാലും പരസ്പരധാരണ ആവാതെ ആ സംഭാഷണം അവസാനിച്ചു.

ഞാന്‍ സിനിമയിലെ പാട്ടുകളുമായി ഒരു മ്യൂസിക് കമ്പനിയെ സമീപിച്ചപ്പോള്‍ അവര്‍ നമ്മുടെ പാട്ടുകള്‍ എടുക്കാന്‍ തയാറാണ് പക്ഷേ പേരുകള്‍ തമ്മിലുള്ള പ്രശ്നത്തില്‍ അവര്‍ക്ക് കോടതി കയറാന്‍ വയ്യാത്തതുകൊണ്ട് പ്രശ്നം അവസാനിപ്പിച്ചു വരാനാണ് പറഞ്ഞത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചു മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും ചേര്‍ത്ത് ഒരു തുറന്ന കത്ത് എഴുതി എഫ്ബിയില്‍ പോസ്റ്റ് ചെയ്തു. അത് ആളുകള്‍ ഷെയര്‍ ചെയ്യുകയും ഓണ്‍ലൈന്‍ മീഡിയകള്‍ ഏറ്റെടുക്കുകയുമുണ്ടായി.എനിക്കൊരു മറുപടിയായി മഞ്ജുവാര്യര്‍ സിനിമയുടെ സംവിധായകന്‍ ശ്രീ മഹേഷ് വെട്ടിയാര്‍ ഒരു പോസ്റ്റിട്ടു. അതില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു മലയാള സിനിമയുടെ പരമോന്നത കേന്ദ്രം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം ചേമ്പര്‍ ആണെന്നും അദ്ദേഹം 2019ല്‍ രെജിസ്ട്രേഷന്‍ ചെയ്തതാണെന്നും ഞാന്‍ അറിവില്ലായ്മ അലങ്കാരം ആക്കിയവനാണെന്നും ഒക്കെ എഴുതിപിടിപ്പിച്ചിട്ട് അവസാനം രണ്ട് മൂന്ന് പേപ്പറുകളൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനോടൊപ്പം പറയുന്നു 6വര്‍ഷം മുന്‍പ് സിനിമക്കായി ജോലി ഉപേക്ഷിച്ചവനെന്ന്. മഹേഷ് വെട്ടിയാര്‍ ചേട്ടനോട് ഒന്ന് പറഞ്ഞോട്ടെ ചേട്ടന്‍ 6വര്‍ഷം മുന്‍പ് സിനിമക്കായി ജോലി ഉപേക്ഷിച്ച കാലത്ത് ഞാന്‍ സ്വന്തമായി ഒരു സിനിമ നിര്‍മ്മിച്ചവനാണ്. (അവള്‍ വന്നതിന് ശേഷം; എന്റെ 24 വയസ്സില്‍ സ്വന്തമായി ഇറങ്ങി 28 തീയറ്ററുകളില്‍ ഡിസ്ട്രിബൂഷനും നടത്തി പോസ്റ്റാറുകളും ഒട്ടിച്ചവനാണ് ഞാന്‍) ഞാന്‍ സിനിമയല്ലാതെ മറ്റൊരു ജോലിക്കും പോയിട്ടുമില്ല.

അന്ന് മലയാളം സിനിമ നിര്‍മ്മിക്കുന്നതിനായി ഞാന്‍ രജിസ്റ്റര്‍ ചെയ്ത അതേ സംഘടനയിലാണ് ഈ സിനിമയും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ചേട്ടന്‍ മലയാളസിനിമയുടെ കേന്ദമന്ത്രി സ്ഥാനത്തിന്റെ കഥകള്‍ കളഞ്ഞേക്ക്, അതുക്കുംമേലേ ജനങ്ങളുണ്ട് അവിടെയും നിന്നില്ലെങ്കില്‍ കോടതികള്‍ ഇവിടെയുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ സിനിമകള്‍ ചെയ്യാനിറങ്ങിയ നിങ്ങളുടെ അറിവില്ലായ്മ ഒരു കുറ്റമാണ്. സിനിമക്കും ടൈറ്റിലിനും വലിപ്പവും ചെറുപ്പവും ഒന്നുമില്ല എന്റെ തലയില്‍ 2017ല്‍ ഉദിച്ചപേര് ചേട്ടന്റെ തലയില്‍ ഉദിക്കാന്‍ പിന്നെയും രണ്ട് വര്‍ഷമെടുത്തു. അതൊക്കെപോട്ടെ നമ്മുടെ പ്രശ്നം സിനിമയുടെ ടൈറ്റില്‍ ആരുടേതു എന്നുള്ളതല്ലേ. ചേട്ടന്‍ സിനിമയുടെ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്ന ചേമ്പര്‍ ലെറ്ററില്‍ ഡേറ്റ് ഈ മാസം 13 ആണല്ലോ എഴുതിയിരിക്കുന്നത്. അതെന്ത് പറ്റി പഴയ പേപ്പറുകളൊക്കെ പാറ്റ കരണ്ടോ? അതിന്റെ കൂടെ പ്രേം നസിര്‍ സാറിന്റെ പഴയ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ഡയറക്ടര്‍ തോമസ് ബര്‍ളി സാറിന്റെ രണ്ട് ലെറ്റര്‍പാടുകള്‍ വച്ചിട്ടുണ്ട് ഒന്ന് ചേമ്പറിനും മറ്റൊന്ന് സൗത്ത് ഇന്ത്യന്‍ കൗണ്‍സില്‍, ചെന്നൈലേക്കും. അതെന്തേ അങ്ങനെ മലയാള സിനിമകളുടെ കേന്ദ്രം ചെന്നയാണോ കേരളമല്ലേ? അതുംപോട്ടേ ആ രണ്ട് ലെറ്റര്‍ഹെഡുകളിലും ഡേറ്റ് എന്ത്കൊണ്ട് എഴുതിയില്ല 4ദിവസം മുന്‍പ് വാങ്ങിയപ്പോള്‍ പഴയ ഡേറ്റ് എഴുതാന്‍ തോമസ് ബര്‍ളിസാര്‍ സമ്മതിച്ചുകാണില്ലല്ലേ? അതുംപോട്ടെ അതെന്താ ഒരാള്‍ക്ക് രണ്ട് ലെറ്റര്‍ഹെഡ് ഒന്ന് വെള്ള മറ്റൊന്ന് സ്‌കാന്‍ ചെയ്ത് ചന്ദനകളറില്‍ അദ്ദേഹംതന്ന ലെറ്റര്‍. ഒരു പണിചെയ്യുമ്പോള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ആളുകളെകൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക. നിങ്ങള്‍ക്ക് ആരും പറഞ്ഞുതന്നില്ലേ സിനിമയുടെ പേരുകള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞാല്‍ അവ പുതുക്കുന്നില്ലെങ്കില്‍ ഉപയോഗിക്കാന്‍ അനുവാദം വേണമെന്നില്ല എന്നുള്ളകാര്യം. ഞാന്‍ വിലയില്ലാത്ത കടലാസുകള്‍ കൂടെ വയ്ക്കുന്നില്ല എന്റെ സിനിമയായ വെള്ളരിക്കാപ്പട്ടണം സിനിമയിലെ പാട്ടുകളും പോസ്റ്ററുകളുമെല്ലാം പൊതുജനങ്ങള്‍ക്ക് കാണാവുന്ന യൂട്യൂബ് ഫേസ്ബുക്ക് പ്ലാറ്റുഫോമുകളില്‍ ഇട്ടതിന്റെ തെളിവുകള്‍ മാത്രം വയ്ക്കുന്നു. പിന്നെ ചേട്ടന്‍ ജോലികഴിഞ്ഞ് വീട്ടില്‍ പോയി സുഖമായി ഉറങ്ങുന്ന സമയത്ത് ഞാന്‍ എന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നടന്ന ഓര്‍മ്മകളും.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്