മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ‘വെള്ളരിക്കപ്പട്ടണ’ത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ്. അഞ്ച് മാസം മുമ്പ് പൂര്‍ത്തീകരിച്ച് സിനിമയാണ് വെള്ളരിക്കപ്പട്ടണം. അതേ പേരില്‍ മഹേഷ് വെട്ടിയാര്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മറ്റൊരു സിനിമ ചിത്രീകരിച്ചിരുന്നു. വിവാദമായപ്പോള്‍ വെള്ളരിപ്പട്ടണം എന്നാക്കി. എന്നാല്‍, ഗൂഗിള്‍, യൂട്യൂബ് എന്നിവയില്‍ വെള്ളരിപ്പട്ടണം തിരഞ്ഞാല്‍ വെള്ളരിക്കപ്പട്ടണം എന്ന മഞ്ജു വാര്യര്‍- സൗബിന്‍ സിനിമയുട വിവരങ്ങളാണ് ലഭിക്കുന്നത്. പേര് പൂര്‍ണമായും മാറ്റണമെന്ന് മനീഷ് കുറുപ്പ് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം മഞ്ജുവാര്യരെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍, അതെല്ലാം സംവിധായകനും നിര്‍മാതാവുമാണ് തീരുമാനിക്കേണ്ടതെന്ന് മറുപടി നല്‍കി. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ തനിക്കെതിരെയും മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ടെന്നും മനീഷ് പറഞ്ഞു.
സിനിമയുടെ പേര് പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഡെമോക്രാറ്റിക് ഫിലിം ലേബര്‍ അസോസിയേഷന്‍ ( ഐ.ഡി.എഫ്.എല്‍.എ) ഭാരവാഹികളും പറഞ്ഞു. ജനറല്‍ സെക്രട്ടറി സന്തോഷ് ബെല്ലാരി, സുബിന്‍ സുരേഷ്, നിഷ, ഡാനിയല്‍ ബേബി തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.