'അവസരം ചോദിച്ചിട്ടും പൊന്നിയിൻ സെൽവൻ്റെ ഭാ​ഗമാകാൻ മണിരത്നം സമ്മതിച്ചില്ല'; തുറന്ന് പറഞ്ഞ് രജനികാന്ത്

അവസരം ചോദിച്ചിട്ടും പൊന്നിയിൻ സെൽവന്റെ ഭാ​ഗമാകാൻ മണിരത്നം സമ്മതിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ. ഇപ്പോഴിതാ ചിത്രത്തിൽ ഒരു അവസരത്തിനായി താൻ സംവിധായകനെ സമീപിച്ചിരുന്നുവെന്നും എന്നാൽ മണിരത്നം അതിന് സമ്മതിച്ചില്ലെന്നുമാണ് രജനികാന്ത് പറയുന്നത്.

പെരിയ പഴുവേട്ടരയർ എന്ന കഥാപാത്രം ചെയ്യുന്നതിനായാണ് മണിരത്നത്തോട് സംസാരിച്ചുവെന്നും എന്നാൽ അദ്ദേഹം സമ്മതിച്ചില്ലെന്നും രജനികാന്ത് പറഞ്ഞു. ഒരു സ്പെഷ്യൽ വേഷം എങ്കിലും ചെയ്യുമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ ആരാധകരിൽ നിന്നുള്ള ആഘാതം താൻ നേരിടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും. തന്നെ അങ്ങനെ ചൂഷണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റേതൊരു സംവിധായകനും തന്നെ ഉപയോഗിക്കുമായിരുന്നു, പക്ഷേ അദ്ദേഹം ഉപയോഗിച്ചില്ല. അതാണ് മണിരത്നമെന്നും രജനികാന്ത് പ്രതികരിച്ചു. സെപ്റ്റംബർ 30നാണ് പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ എത്തുക. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Read more

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, എെശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് ചിത്രത്തിൽ അണി നിരക്കുന്നത്.