'ദില്‍സേ'യ്ക്ക് ഷാരൂഖിന് ഒപ്പം സിനിമ ചെയ്തില്ല..; കാരണം പറഞ്ഞ് മണിരത്‌നം

മണിരത്‌നം ഒരുക്കിയ സൂപ്പര്‍ ഹിറ്റ് സിനിമ ആയിരുന്നു 1998ല്‍ പുറത്തിറങ്ങിയ ‘ദില്‍സെ’. ഷാരൂഖ് ഖാന്‍, മനീഷ കൊയ്‌രാള, പ്രീതി സിന്റ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ഇപ്പോഴും ജനപ്രിയ സിനിമകളില്‍ ഒന്നാണ്. ദില്‍സെയ്ക്ക് ശേഷം പിന്നീട് ഷാരൂഖിനൊപ്പം സിനിമ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മണിരത്‌നം.

പല പരിപാടികളിലും താന്‍ പലപ്പോഴും ഷാരൂഖ് ഖാനെ കാണാറുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിനായി ഒരു തിരക്കഥ തയ്യാറായിട്ടില്ല. ഒരു ആശയം ലഭിച്ചു കഴിഞ്ഞാല്‍ സിനിമക്കായി ഷാരൂഖ് ഖാനെ സമീപിക്കും എന്നാണ് മണിരത്‌നം പറയുന്നത്.

അതേസമയം, മണിരത്‌നത്തിന്റെ സ്വപ്ന ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 30 ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെന്‍മ്പാടുമുള്ള പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കുന്നത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, തൃഷ, കാര്‍ത്തി, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം, റഹ്‌മാന്‍, ബാബു ആന്റണി, വിക്രം പ്രഭു, റിയാസ് ഖാന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം