സമീപകാലത്ത് ഞാൻ കണ്ട മികച്ച തമിഴ് സിനിമയായിരുന്നു അത്: മണിരത്നം

സമീപകാലത്ത് താൻ കണ്ട മികച്ച തമിഴ് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മണിരത്നം. കമൽ ഹാസനെ നായകനാക്കി ‘തഗ് ലൈഫ്’ എന്ന ചിത്രമാണ് മണിരത്നത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ, പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൽ എന്നീ ചിത്രങ്ങൾ അടുത്തകാലത്തായി കണ്ട തമിഴ് ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയാണെന്ന് മണിരത്നം പറയുന്നു.

“പരിയേറും പെരുമാൾ കണ്ടിട്ടുണ്ട്, മാമന്നൻ കണ്ടിട്ടില്ല. ഇവിടെ വരുന്നതുകൊണ്ട് ഇന്നലെ മാവീരനും മാമന്നനും കണ്ടു. മികച്ച സിനിമകൾ. മാവീരൻ വളരെ ഇഷ്‌ടമായി. തികച്ചും വ്യത്യസ്‌തമായ സൂപ്പർ ഹീറോ സ്‌റ്റോറിയായിരുന്നു. വിടുതലൈ സിനിമയുടെയും വലിയ ആരാധകനാണ് ഞാൻ. വെട്രി മാരന് അദ്ദേഹം ചെയ്തത സിനിമകളെ പറ്റിയെല്ലാം നന്നായി അറിയാം.

ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ കണ്ട ഒരു മികച്ച തമിഴ് സിനിമയാണ് കൂഴങ്കൾ. വളരെ സ്പെഷ്യലായ സിനിമയാണ് അത്. അതിൻ്റെ മേക്കിങ് ഔട്ട്സ്റ്റാന്റിങ്ങാണ്. ആക്ടേഴ്‌സ് അല്ലാത്തവരെക്കൊണ്ട് എങ്ങനെയാണ് അത്രയും നീളമുള്ള ഷോട്ട്സ് എടുത്തതെന്ന് അത്ഭുതം തോന്നി.” ഗലാട്ട പ്ലസ് റൗണ്ട് ടേബിളിൽ ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് മണിരത്നം തനിക്ക് ഇഷ്ടമായ തമിഴ് സിനിമകളെ കുറിച്ച് സംസാരിച്ചത്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ