'കാല്‍ ഒടിഞ്ഞു, ഞാനിത്തിരി മുടന്തി നടക്കുന്ന സമയം, നൂറ് രൂപയെങ്കിലും അന്ന് കിട്ടിയാല്‍ അത് വലിയ നേട്ടമാണ്'; തുറന്നു പറഞ്ഞ് മണിക്കുട്ടന്‍

ബിഗ് ബോസ് സീസണ്‍ 3-യുടെ ടൈറ്റില്‍ വിന്നറായതിന് പിന്നാലെ ഷോയിലേക്ക് പോകാന്‍ തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് മണിക്കുട്ടന്‍. ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണിലേക്കും തന്നെ വിളിച്ചിരുന്നതായി മണിക്കുട്ടന്‍ പറയുന്നു. അന്ന് സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്നു.എന്നാല്‍ മൂന്നാം തവണ ലോക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഇല്ലാതെ വീട്ടില്‍ ഇരിക്കുകയായരുന്നു എന്ന് നടന്‍ പറയുന്നു.

കോവിഡും ലോക്ഡൗണുമായി ജീവിതം തന്നെ സ്തംഭിച്ചു നില്‍ക്കുകയാണ്. തന്റെ കാല്‍ ആണെങ്കില്‍ ആ സമയത്ത് ഒടിഞ്ഞിരിക്കുന്നു. താന്‍ ഇത്തിരി മുടന്തി നടക്കുന്ന സമയമാണ്, ജീവിതവും മുടന്തി കൊണ്ടിരിക്കുകയാണ്. രണ്ടാമതൊന്നും ചിന്തിക്കാനില്ലായിരുന്നു. മുന്നില്‍ വരുന്ന അവസരങ്ങള്‍ ഉപയോഗിക്കുക എന്നു മാത്രമേയുള്ളൂ.

കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചെലവുകള്‍ക്ക് കുറവൊന്നുമില്ല, എന്നാല്‍ വരുമാനം കുറവ്. ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാല്‍ അത് വലിയ നേട്ടമാണ്. ബിഗ് ബോസിലേക്ക് വിളി വന്നപ്പോള്‍ വേറൊന്നും ചിന്തിച്ചില്ല, എത്ര ദിവസം നില്‍ക്കാന്‍ പറ്റുമോ അത്രനാള്‍ താനായിട്ട് നില്‍ക്കുക, ചിലപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ എലിമിനേറ്റ് ആയേക്കാം.

സാമ്പത്തികപരമായും ഗുണമുള്ള കാര്യമാണല്ലോ എന്നാണ് കൂട്ടുകാരോട് പറഞ്ഞത്. എന്തായാലും തിയേറ്ററുകള്‍ തുറക്കാനും സിനിമയില്‍ നിന്നും അവസരങ്ങള്‍ വരാനുമൊക്കെ സമയമെടുക്കും. ബിഗ് ബോസിലാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാനും അവരുമായി കണക്റ്റ് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യുമല്ലോ എന്നാണ് ചിന്തിച്ചിരുന്നതെന്ന് മണിക്കുട്ടന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട് പ്രതികരിച്ചത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്