'നവ്യ നായര്‍ പൊട്ടിക്കരഞ്ഞത് പിറ്റേന്ന് പത്രത്തില്‍ വന്നു, എന്നാല്‍ വിജയിച്ചിട്ടും മണിക്കുട്ടന്‍ നിന്നു കരഞ്ഞു... അത് ടിവിയിലും കണ്ടു'; കാരണം അന്വേഷിച്ച് മുകേഷ്, മറുപടിയുമായി താരം

ബിഗ് ബോസ് സീസണ്‍ 3-യുടെ വിന്നറായ മണിക്കുട്ടന്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ്. കോമഡി സ്റ്റാര്‍സ് വേദിയില്‍ എത്തിയ മണിക്കുട്ടനോട് നടന്‍ മുകേഷ് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞിരുന്നു. അത് എന്തിനായിരുന്നു എന്നാണ് മുകേഷ് ചോദിക്കുന്നത്.

അമ്പിളി ദേവിയും നവ്യ നായരും യൂത്ത്ഫെസ്റ്റിവലില്‍ മത്സരിച്ചു. അമ്പിളി ദേവി കലാതിലകം ആയി. വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ട് നവ്യ നായര്‍ പൊട്ടിക്കരയുന്നതും വാര്‍ത്തകളില്‍ കണ്ടു. പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്.

ഇവിടെ ഒരാളുടെ പടം ടിവിയില്‍ കണ്ടു. ഫ്‌ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന് മുകേഷ് പറയുന്നു. ഇത്രയധികം പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മണിക്കുട്ടന്‍ പ്രതികരിക്കുന്നത്. ഇടയ്ക്ക് ഒരു പ്രശ്നം കാരണം മത്സരത്തില്‍ നിന്നും താന്‍ പോയിരുന്നു.

അത് കൊണ്ട് കിട്ടില്ലെന്ന് തന്നെ കരുതി. പക്ഷേ എന്നിട്ടും തന്നെ ആളുകള്‍ സ്നേഹിച്ചു. ഫ്ളാറ്റ് കിട്ടിയതിനെക്കാളും സന്തോഷമായത് ഒന്‍പതര കോടി വോട്ടിലാണ് താന്‍ ജയിച്ചത് എന്നതിലാണ്. അത്ര വലിയ സ്നേഹം മലയാളി പ്രേക്ഷകര്‍ നല്‍കിയപ്പോള്‍ തിരിച്ച് കൊടുക്കാന്‍ ഉണ്ടായിരുന്നത് തന്റെ കണ്ണീര് മാത്രമായിരുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്