മണിരത്നം സാർ സെറ്റിൽ എഡിറ്ററെ വെക്കാറില്ല: പൃഥ്വിരാജ്

വിക്രം, ഐശ്വര്യ റായ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത് 2010-ൽ പുറത്തുവന്ന സിനിമയാണ് ‘രാവണൻ’.

ഇപ്പോഴിതാ രാവണനിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. മണിരത്നം സെറ്റിൽ എഡിറ്ററെ വെക്കാറില്ലെന്നും അതിനുള്ള കാരണം താൻ രാവണൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ചോദിച്ചിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.

“ഞാൻ അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചിരുന്നു. ഇത്രയും സന്നാഹങ്ങളുണ്ട് സെറ്റിൽ ഒരു എഡിറ്റർ മാത്രമില്ല, എൻ്റെ ലൊക്കേഷനിലും എഡിറ്റർ ഉണ്ടാവാറുണ്ട്. ഞാനൊരിക്കലും മറക്കാത്ത ഉത്തരമാണ് അദ്ദേഹം നൽകിയത്.

എഡിറ്റർ ഒരിക്കലും ഒരു ഷോട്ടിന് പിന്നിലുള്ള കഷ്‌ടപ്പാടുകൾ കാണരുത്, കട്ട് ചെയ്ത് കളയേണ്ട സീനാണെങ്കിൽ ഈ സീനിന് പിന്നിൽ ഇത്രയും അധ്വാനമുണ്ടല്ലോ എന്ന ചിന്തയാൽ അയാൾ സ്വീധീനിക്കപ്പെടരുത് എന്നാണ് മണി സാർ പറഞ്ഞത്”. എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

Latest Stories

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ