ഹിന്ദി സിനിമ എന്തിനാണ് സ്വയം ബോളിവുഡെന്ന് വിളിക്കുന്നത്, തെറ്റിദ്ധാരണ നീക്കണമെന്ന് മണിരത്‌നം

ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിരത്‌നം. ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡാണെന്ന ആ തെറ്റിദ്ധാരണയ്ക്കാണ് ഇത് കാരണമാവുക അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പിന്‍വലിക്കേണ്ടതുണ്ടെന്നും മണിരത്‌നം പറഞ്ഞു.

ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി ബന്ധപ്പെട്ട എന്റര്‍ടെയ്‌മെന്റ് സമ്മിറ്റിലായിരുന്നു സംവിധായകന്റെ പ്രതികരണം.’ഇന്ത്യന്‍ സിനിമ എന്നത് പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്നത് ബോളിവുഡ് എന്ന പേരിലാണ്, ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ മറ്റുള്ളവര്‍ ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന് വിചാരിക്കുന്നത് നിര്‍ത്തും.

ഞാന്‍ കോളിവുഡ്, ബോളിവുഡ് എന്നൊന്നും വേര്‍തിരിച്ച് വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സിനിമ എന്നുവേണം വിശേഷിപ്പിക്കാന്‍.’ മണിരത്‌നം അഭിപ്രായപ്പെട്ടു. വെട്രിമാരന്‍, ബേസില്‍ ജോസഫ്, ഋഷഭ് ഷെട്ടി തുടങ്ങിയ സംവിധായകരും ഈ ചര്‍ച്ചയില്‍ അംഗങ്ങളായിരുന്നു.

ഏപ്രില്‍ 28ന് ആണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസിനെത്തുന്നത്. തമിഴ് സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പിഎസ്-1 കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ന്റെയും കേരളത്തിലെ വിതരണക്കാര്‍.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?