അന്ന് ഭക്ഷണം കഴിക്കാന്‍ ഹനീഫ ഖുര്‍ആനില്‍ നിന്ന് ആകെയുള്ള പത്ത് രൂപ എടുത്തു തന്നു, അങ്ങനെ ഒരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ: മണിയന്‍പിള്ള രാജു

കൊച്ചിന്‍ ഹനീഫയുമായുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍പിള്ള രാജു. കൈയ്യില്‍ കാശ് ഇല്ലാത്തപ്പോള്‍ പോലും തനിക്ക് ഭക്ഷണം കഴിക്കാനായി ഹനീഫ കാശ് തന്നതിനെ കുറിച്ചാണ് മണിയന്‍പിള്ള കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന്‍ ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു.

ഒരിക്കല്‍ തനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന്‍ ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്’.

ഫനീഫ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. താന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊഴും ഹനീഫ അവിടെയുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു.

വൈകുന്നേരം കണ്ടപ്പോഴും ചോദിച്ചു, ഒന്നും കഴിച്ചില്ലേന്ന്. ”ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത്” എന്നാണ് അന്ന് ഹനീഫ പറഞ്ഞത്. അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ എന്നും മണിയന്‍പിള്ള രാജു ചോദിക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്