ഞാന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് വരികയാണ്, 15 സ്റ്റിച്ച് ഉണ്ട്.. പണം തട്ടാന്‍ കള്ളപ്പരാതിയുമായി വരുന്നവരെ തിരിച്ചറിയണം; ആരോപണങ്ങളോട് പ്രതികരിച്ച് മണിയന്‍പിള്ള രാജു

തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളോട് പ്രതികരിച്ച് മണിയന്‍പിള്ള രാജു. കള്ളപ്പരാതികളുമായി വരുന്നവരെ കുറിച്ചും അന്വേഷിക്കണം. തെറ്റുകാരനെങ്കില്‍ തനിക്കെതിരെയും അന്വേഷണം നടക്കട്ടെ എന്നാണ് മണിയന്‍പിളള രാജു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. നടി മിനു മുനീര്‍ ആണ് മണിയന്‍പിള്ളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.

മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടി എന്നൊക്കെയാണ് മിനു മുനീര്‍ പറയുന്നത്. അന്വേഷണം നടക്കട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. കള്ളപ്പരാതികളുമായി വരുന്നവരെ കുറിച്ചും അന്വേഷിക്കണം എന്നാണ് മണിയന്‍പിള്ള പറയുന്നത്.

ഞാന്‍ ഇപ്പോള്‍ മിംസില്‍ ചികിത്സയിലാണ്. ഓപ്പറേഷന്‍ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ആരോപണങ്ങള്‍ ഇനി ധാരാളം വരും. പൈസ തട്ടാന്‍ നോക്കിയവരും, അവസരങ്ങള്‍ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും. പക്ഷേ ഇതിനൊരു അന്വേഷണം ആവശ്യമാണ്.

ഡബ്ല്യൂസിസി പറഞ്ഞത് കൃത്യമായ കാര്യമാണ്. അന്വേഷണം വരട്ടെ. തെറ്റു ചെയ്യാത്തവരെ പോലും ഇതില്‍പെടുത്തുന്ന സാഹചര്യമുണ്ട്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ആരാണെന്ന് തെളിയട്ടെ. നമുക്ക് ഇഷ്ടമുള്ള ഒരാളല്ലേ ഉമ്മന്‍ ചാണ്ടി സര്‍.

അദ്ദേഹത്തെ കുറിച്ച് വരെ എന്തെല്ലാം വന്നു. കളളപ്പരാതിക്കാരെയും നോക്കണം, അല്ലാതെ തെറ്റുകാരയാവരെയും ശിക്ഷിക്കണം. ഞാന്‍ തെറ്റുകാരനാണെങ്കില്‍ എന്നെയും ശിക്ഷിക്കണം. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യില്‍ മിനു മുനീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏതോ ചെറിയ വേഷമാണ് ചെയ്തിരിക്കുന്നത്. അല്ലാതെ അവരെ പരിചയം ഇല്ല എന്നാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചിരിക്കുന്നത്.

Read more