മമ്മൂട്ടിയുടെ വിചാരം അദ്ദേഹമാണ് മലയാളത്തിൻ്റെ വല്യേട്ടൻ എന്നാണ്..: മണിയൻപിള്ള രാജു

മലയാളത്തിന്റെ പ്രിയനടനാണ് മമ്മൂട്ടി. സിനിമരംഗത്തു നിന്നും നിരവധി ആളുകൾ ഇതിന് മുൻപും മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ മണിയൻപിള്ള രാജു മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.

മലയാളത്തിന്റെ വല്യേട്ടൻ ആണെന്നാണ് മമ്മൂട്ടിയുടെ വിചാരം എന്ന് പറഞ്ഞ മണിയൻപിള്ള രാജു, ഇത്രയും ശുദ്ധനായ മനുഷ്യൻ വേറെയില്ലെന്നും പറയുന്നു.

“ഇത്രയും ശുദ്ധനായ നല്ല ഒരു മനുഷ്യൻ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം അദ്ദേഹമാണ് മലയാളത്തിൻ്റെ വല്യേട്ടൻ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരാണ് എന്നാണ്.

Read more

ആ ഒരു സ്വാതന്ത്ര്യവും സ്നേഹവും അദ്ദേഹത്തിന് എല്ലാരോടുമുണ്ട്. അല്ലാതെ ഒന്നും അഭിനയിക്കില്ല. അതായത് ഞാൻ വലിയ സൂപ്പർ സ്റ്റാർ ആണെന്ന ചിന്തയൊന്നും തന്നെ അദ്ദേഹത്തിന് ഇല്ല. അദ്ദേഹത്തിന്റെറെ മുറിയിൽ വാതിലിൽ തട്ടാതെ കയറാൻ പറ്റുന്ന രണ്ടുപേർ മാത്രമേയുള്ളൂ. ഒന്ന് ഞാൻ ആണെങ്കിൽ മറ്റൊന്ന് കുഞ്ചനാണ്.” എന്നാണ് കൗമുദി മൂവീസിനോട് മണിയൻപിള്ള രാജു പറഞ്ഞത്.