പതിമൂന്ന് കൊല്ലം മുൻപാണ് മോഹൻലാലിന്റെ കൂടെ ഒരു സിനിമ ചെയ്തത്; ഇപ്പോൾ എന്നെ വിളിക്കാത്തതിൽ വിഷമമില്ല; തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

1976-ൽ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു എന്ന സുധീർ കുമാർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. താനും മോഹൻലാലും പതിമൂന്ന് കൊല്ലം മുൻപാണ് ഒരുമിച്ച് സിനിമ ചെയ്തതെന്നും ഇപ്പോൾ തന്നെ വിളിക്കാത്തതിൽ തനിക്ക് വിഷമമൊന്നുമില്ലെന്നും മണിയൻപിള്ള രാജു പറയുന്നു.

“മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്‌തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കു, തമാശകൾ പറയും, ഇടയ്ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.

അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എൻ്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ല.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്.

നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഗു’ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

Latest Stories

"ഞാൻ അദ്ദേഹത്തെ സർ എന്ന് വിളിക്കുന്നു" - ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവുമായുള്ള പോരാട്ടങ്ങൾ ഓർത്തെടുത്ത് മുൻ പാകിസ്ഥാൻ താരം സയീദ് അജ്മൽ

കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാന നഗരി; ഇന്ന് പകലും വെള്ളം എത്തില്ല, വിതരണം മുടങ്ങിയിട്ട് നാല് നാൾ!

സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിൽ പ്രിത്വിരാജിന്റെ ഫോർസ കൊച്ചിയെ തകർത്ത് മലപ്പുറം എഫ്‌സി

കേരളത്തിൽ കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കാര്‍ഗില്‍ യുദ്ധത്തില്‍ സൈന്യം പങ്കെടുത്തു; ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു; കാല്‍നൂറ്റാണ്ടിനുശേഷം തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍