നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കിലോ; അനുസരണക്കേട്, മോഹന്‍ലാലിന് അന്ന് നല്ല വഴക്ക് കിട്ടി: മണിയന്‍പിള്ള രാജു

ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന് വഴക്കുകിട്ടിയ സംഭവം പങ്കുവെച്ച് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ആടുതോമയുടെ സുഹൃത്തിന്റെ വേഷമാണ് മണിയന്‍പിള്ള രാജു ചെയ്തത്. ആ സംഭവം ഇങ്ങനെ.

ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്നതും പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതുമാണ് സീന്‍. അതിനുള്ള എല്ലാ സജ്ജീകരണങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ ചെയ്തിരുന്നു. വീഴുമ്പോള്‍ മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും മറ്റും ഇട്ടിരുന്നു.

ഈ രംഗത്തിന് വേണ്ടി പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടുവന്നതാകട്ടെ ഡീസല്‍ ജീപ്പും. അങ്ങനെ ചിത്രീകരണം തുടങ്ങി. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല. ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് ന്ല്ല റിസ്‌ക്കായിരുന്നു. ഇതിന് പിന്നാലെയാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കുപറഞ്ഞത്.

നിന്നെ പോലെയുള്ളവരുടെ ജീവന്‍ പോയിരുന്നെങ്കില്‍ താന്‍ എന്തുചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ഫൈറ്റേഴ്‌സ് പോലും ഇത്രയും റിസ്‌ക്കെടുക്കില്ല. ജീപ്പിന്റെ ടയര്‍ പാലത്തില്‍ കയറുമ്പോള്‍ ചാടണമെന്ന് പറഞ്ഞിരുന്നില്ല? എന്നും ത്യാഗരാജന്‍ മാസ്റ്റര്‍ ചോദിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ