പണ്ടത്തേത് പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍, സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്പേസ് ലഭിക്കുന്നില്ല എന്ന പരാതികള്‍ ചുമ്മാതെയാണ്: വിശദീകരിച്ച് മണിയന്‍പിള്ള രാജു

സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കെതിരെ താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്റും നടനുമായ മണിയന്‍പിള്ള രാജു, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജു ഇക്കാര്യങ്ങള്‍ പറയുന്നത്. അമ്മ സംഘടനയെക്കുറിച്ചും അതിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞത്.

സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്പേസ് ലഭിക്കുന്നില്ല, എന്ന പരാതികള്‍ ചുമ്മാതെയാണ്. നമ്മുടെ സംഘടനയുടെ പേര് അച്ഛന്‍ എന്നല്ല അമ്മ എന്നാണ്. അവിടം തൊട്ട് തന്നെ നമ്മള്‍ പെണ്ണുങ്ങളുടെ ഭാഗത്താണ്. അമ്മയിലെ അംഗങ്ങളെ എടുത്ത് കഴിഞ്ഞാല്‍ അധികം പേരും പെണ്ണുങ്ങളാണ്. മാസം 5000 രൂപ വെച്ച് 150 പേര് കൈനീട്ടം വാങ്ങിക്കുന്നതില്‍ 85 ശതമാനവും പെണ്ണുങ്ങളാണ്.

പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ആര്‍ടിസ്റ്റുകള്‍. അവരോട് മോശമായി പെരുമാറിയാല്‍ കുഴപ്പമാണ്. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നല്ല. എന്നാലും പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ശതമാനവും പെര്‍ഫക്ട് ആണ്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം