മോഹന്‍ലാലിന്റെ പാനല്‍ എന്ന് പറയുന്നത് ജയിക്കാന്‍ വേണ്ടിയുള്ള ഹീന തന്ത്രങ്ങള്‍, ശ്വേതയോ ആശയോ മത്സരിക്കുന്നത് അറിഞ്ഞെങ്കില്‍ പിന്‍മാറിയേനെ: മണിയന്‍പിള്ള രാജു

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന്റെ പാനല്‍ എന്നൊന്നുമില്ലെന്ന് മണിയന്‍പിള്ള രാജു. അമ്മയുടെ ഔദ്യോഗിക പാനലിന് എതിരെയാണ് മണിയന്‍പിള്ള രാജു മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടിമാരായ ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെയാണ് താരത്തിന്റെ മത്സരം.

അമ്മ സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ താന്‍ ഇതുവരെ ഒരു പദവിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ സംഘടനയ്ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാം എന്ന് കരുതിയാണ് മത്സരിക്കുന്നത് എന്നാണ് മണിയന്‍പിള്ള രാജു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുന്നത്. ഈ തവണ മത്സരിക്കാം എന്ന് കരുതി.

തന്നോട് പിന്നീടാണ് ഈ തവണ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നുവെന്ന് പറഞ്ഞത്. ജനറല്‍ ബോഡി ഈ കാര്യം തീരുമാനിച്ചിട്ടില്ല എന്ന് താന്‍ അറിയിച്ചു. നമുക്ക് ആ സമയം പിന്മാറാന്‍ സാധിക്കാത്ത അവസ്ഥയായി. എന്നാല്‍ ശ്വേതയോ ആശയോ ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ മത്സരിക്കില്ലായിരുന്നു.

ശ്വേത തന്റെ സിനിമയിലൂടെയാണ് വന്നത്. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ആരും ഇന്ത്യയും പാകിസ്ഥാനും അല്ല. പിന്നെ അംഗങ്ങള്‍ തീരുമാനിക്കട്ടെ ആര് വിജയിക്കണമെന്ന്. എന്നാല്‍ മോഹന്‍ലാലിന്റെ പാനല്‍ ഒന്നുമല്ല. അദ്ദേഹം ആര്‍ക്കും വേണ്ടിയും ഇടപെടില്ല. തനിക്ക് വേണ്ടിയോ മറ്റൊരാള്‍ക്ക് വേണ്ടിയോ ഇടപെടില്ല.

അദ്ദേഹം തികച്ചും നിഷ്പക്ഷനാണ്. അദ്ദേഹത്തെ ആവശ്യമുള്ളതാണ്. അതിനാല്‍ അദ്ദേഹം എതിരില്ലാതെ വിജയിച്ചു. ഇവര്‍ പുറത്ത് പറയുന്നത് മോഹന്‍ലാലിന്റെ പാനല്‍ എന്നാണ്. ഇതില്‍ മോഹന്‍ലാലിന്റെ പാനല്‍ മമ്മൂട്ടിയുടെ പാനല്‍ എന്നൊന്നുമില്ല. കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ വിജയിക്കും.

എന്നാല്‍ മോഹന്‍ലാലിന്റെ പാനല്‍ എന്ന് ജയിക്കാന്‍ വേണ്ടി മാത്രം പറയുന്നതാണ്. മോഹന്‍ലാലിന് എതിരെ അമ്മയിലെ ഒരാളും നില്‍ക്കില്ല. ഇതൊക്കെ ജയിക്കാന്‍ വേണ്ടിയുള്ള ഹീന തന്ത്രങ്ങളാണ്. അമ്മ എന്ന പേരെടുത്തല്‍ പോലും അതില്‍ സ്ത്രീ സാന്നിധ്യമുണ്ട്. അമ്മയുടെ ഇപ്പോഴത്തെ ട്രെന്‍ഡ് നല്ലതാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ