സംവിധായകരുടെ ഒപ്പം കിടക്ക പങ്കിടണമെന്നാവശ്യം; അതെന്നെ കടുത്തവിഷാദ രോഗിയാക്കി; തുറന്നുപറഞ്ഞ് നടി

കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് നടി മഞ്ജരി. അതിന് പിന്നിലുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കാസ്റ്റിംഗ് കൗച്ചാണ്. തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു. സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും അതിന് തയ്യാറാകത്തതിനാല്‍ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് മഞ്ജരി പറയുന്നത്.

കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് പ്രതിഭാധനരായ ധാരാളം അഭിനേതാക്കള്‍ സിനിമാലോകത്തു നിന്നും പിന്മാറുന്നുണ്ടെന്ന് പറഞ്ഞ അവര്‍ അന്നത്തെ സംഭവങ്ങള്‍ തന്നെ കടുക്ക വിഷാദരോഗിയാക്കിയെന്നും സാധാരണ നിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നുവെന്നുമാണ് മഞ്ജരി പറയുന്നത്.

ഹിന്ദിയിലൂടെയായിരുന്നു മേഘ്നയുടെ അരങ്ങേറ്റം. രോക്ക് സക്കോ തോ രോക്ക് ലോ ആയിരുന്നു ആദ്യ സിനിമ. പിന്നെ ഫാള്‍ട്ടു എന്ന ബംഗാളി ചിത്രത്തിലാണ്താരം അഭിനയിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടുന്നത്. ഇമ്രാന്‍ ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ തേടി പുരസ്‌കാരവുമെത്തി. പിന്നാലെ തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കുകയായിരുന്നു.

മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെയാണ് മഞ്ജരി മലയാളത്തിലെത്തുന്നത്. മറാത്തിയിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും മഞ്ജരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സീ 5ന്റെ സ്റ്റേറ്റ് ഓഫ് സീജ് ടെമ്പിള്‍ അറ്റാക്ക് ആണ് ഒടുവിലിറങ്ങിയ ഹിന്ദി ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം