ഇനി ബിഗ്‌ബോസിലേക്കില്ല, കാരണങ്ങള്‍ നിരത്തി മഞ്ജു

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥിയായും മഞ്ജു് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇനി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു. അക്കമിട്ട് കാരണങ്ങള്‍ നിരത്തിയാണ് താന്‍ എന്തുകൊണ്ട് പോകില്ല എന്ന് പറഞ്ഞിരിക്കുന്നത്.

‘ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോയതാണ്. ഞങ്ങള്‍ക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടിയിട്ടുണ്ട്,’

പിന്നെ രണ്ടാമത്തെ കാര്യം, ഇപ്പോള്‍ എനിക്ക് ചുറ്റും എന്റെ സുനിച്ചനും മകനും പാട്ടും അപ്പനും അമ്മയും എല്ലാമുണ്ട്. അതുപോലെ ഒക്കെ തന്നെയാകും അതിന്റെ ഉള്ളില്‍ എന്ന് വിചാരിച്ചാണ് ഞാന്‍ പോയത്,’ അവിടെ ചെന്നപ്പോഴാണ് മനസിലായത് ഇത് എന്നെകൊണ്ട് പറ്റുന്ന പണിയല്ലെന്ന്.

അതിനു മുന്‍പ് കുറെ പേരുടെ ഒപ്പം താമസിക്കണം എന്ന് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. ഇത്രയും കടമ്പകള്‍ ഉണ്ടെന്ന് എനിക്ക് മനസിലായത് അതിന് ഉള്ളില്‍ ചെന്നപ്പോഴാണ്. ഇനി അത് ഒരിക്കല്‍ കൂടി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല.

‘ഞാന്‍ അത്ര ആഗ്രഹിച്ചല്ല പോയത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ കാര്യങ്ങള്‍ . സത്യത്തില്‍ അതില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആണ് എന്താണ് ഗെയിം എന്ന് മനസിലായത്. അവിടെ ആര് വിഷമിച്ചാലും എനിക്ക് വിഷമം വരുമായിരുന്നു. മഞ്ജു പത്രോസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍