അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നുക, ഫുക്രുവിനെയും തന്നെയും കൂട്ടിയുള്ള വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയെത്തിയ മഞ്ജു ഇന്ന് സ്‌ക്രീനിലെ സജീവ താരമാണ്. ഷോയില്‍ വന്നതിനു ശേഷം താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. കുടുംബത്തെയടക്കമാണ് ചിലര്‍ അധിക്ഷേപിച്ചത്. കൂട്ടുകാരി സിമി സാബുവിനൊപ്പമുളള വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബ്ലാക്കീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും സിമിയും ഒരുമിച്ചുളള പുതിയ വീഡിയോ ഇറങ്ങിയിരിക്കുകയാണ്.

ഇത്തവണ തങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ഇരുവരും എത്തിയത്. ബിഗ്ബോസ് വീടിനുള്ളില്‍ നിന്നും രജിത്ത് കുമാറുമായിട്ടുള്ള സൗഹൃദവും ഫുക്രുവിനൊപ്പമുള്ള നിമിഷങ്ങളുടെ പേരിലും മഞ്ജുവിനെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. മകനെ പോലെ കണ്ടിട്ടുള്ള ചെറിയ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്ക് വിഷമമായത് ചില സൗഹൃദങ്ങളെ കുറിച്ച് വന്ന കമന്റുകള്‍ കണ്ടപ്പോഴാണ്. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്. എനിക്കത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

അതിലൊരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളത് കൊണ്ടാവും. എന്നാലും എനിക്കങ്ങനൊരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്‍പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളതെന്ന് മഞ്ജു ചോദിക്കുന്നു.

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം