മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്

ഈയടുത്ത് നടത്തിയ സര്‍ജറിയുടെ ബാക്കിപത്രമെന്ന നിലയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ കടന്നുപോയ അവസ്ഥയെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പത്രോസ്. എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഓഫിസറുമായുണ്ടായ തര്‍ക്കത്തെ കുറിച്ച് പറഞ്ഞാണ് മഞ്ജു സംസാരിച്ചത്. തായ്‌ലന്‍ഡ് യാത്രയ്ക്കിടെയാണ് ബാഗേജ് ചെക്കിങ്ങിനിടയില്‍ ഓഫിസറുമായി വാക്കുതര്‍ക്കം ഉണ്ടായത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

മഞ്ജു പത്രോസിന്റെ വാക്കുകള്‍:

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു വരികയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവര്‍ അത് സിപ്‌ലോക്ക് ഉള്ള കവറില്‍ അല്ല തന്നത്. അതു സീല്‍ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ്. ഞങ്ങള്‍ പൈസ മുടക്കി കുപ്പി വാങ്ങിച്ചത് ഷോള്‍ഡര്‍ ബാഗില്‍ വച്ചു. കുപ്പി വാങ്ങിയത് പപ്പയ്ക്കാണ്.

ഹാന്‍ഡ് ലഗ്ഗേജ് സ്‌ക്രീന്‍ ചെയ്തപ്പോള്‍ കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ ഉടനെ ഉച്ചത്തില്‍ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാന്‍ തുടങ്ങി. ഇനി എന്ത് ചെയ്യും എന്ന തരത്തില്‍ ഞാനല്‍പം ഓവറായി ടെന്‍ഷടിക്കാന്‍ തുടങ്ങി. എന്റെ കൂടെയുള്ളവര്‍ എന്നോട് സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്. ‘നീ ഒന്നടങ്ങ്… എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോട് പറയുന്നുണ്ട്. ആ ഓഫിസര്‍ വളരെ കൂള്‍ ആയിരുന്നു. എന്നോട് പറ്റില്ലെന്ന് തന്നെ തീര്‍ത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോള്‍ എനിക്ക് പിന്നെയും ദേഷ്യം വരും.

ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങള്‍ വിമാനത്തില്‍ കയറിയതിന് ശേഷം സിമി എന്നോട് ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’. ആ സംഭവത്തിന് ശേഷമാണ് ഓവറിയും ഗര്‍ഭപാത്രവും നീക്കം ചെയ്ത സര്‍ജറിക്ക് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയതും വൈദ്യസഹായം തേടിയതും.

ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്. ചൂടും വിയര്‍പ്പും ഇപ്പോഴുമുണ്ട്. എന്നാല്‍ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. സര്‍ജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ല. തുടര്‍ ചികിത്സ ആവശ്യമാണ്. സര്‍ജറിക്ക് ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തില്‍ ഇല്ലെങ്കിലും എനിക്ക് വെറുതെ കരച്ചില്‍ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചില്‍ വരാന്‍! അതെല്ലാം ഇപ്പോള്‍ മാറി.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!