'എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും, അതെന്റെ സ്‌നേഹമാണ്'; മഞ്ജു പത്രോസ്

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് മ‍ഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ അഭിനയ രം​ഗത്ത് എത്തിയ മഞ്ജു ബിഗ് ബോസ് സീസണ്‍ രണ്ടിലും എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസിനെക്കുറിച്ച് സംസാരിച്ച് രം​ഗത്തെത്തിരിക്കുകയാണ് മഞ്ജു. ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോള്‍ ഒരു പ്രളയം പോലെയാണ് തനിക്ക് തോന്നിയത്.

തന്നെ അതില്‍ മുക്കാന്‍ വേണ്ടി കുറേ ആളുകള്‍ കാത്ത് നില്‍ക്കുകയായിരുന്നു. ട്രോളുകള്‍ പിന്നെയും പോട്ടേ, തന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകള്‍ വരെയുണ്ട്. പുരുഷന്മാര്‍ വിളിക്കുന്നത് പോട്ടെ, സ്ത്രീകള്‍ പോലും വളരെ മോശമായി തെറി വിളിച്ചു.

ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതല്‍ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയത്. എനിക്കൊരു അനിയനാണുള്ളത്. ചെറുപ്പം മുതല്‍ അവനെ സ്‌നേഹിച്ചത് കൊണ്ട് ആണ്‍കുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോള്‍ മകനോടും അങ്ങനെ തന്നെ.

‘ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവന്‍ നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളില്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ ആശ്വസിപ്പിക്കും. നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്.

ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കുംഞാന്‍ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാന്‍ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാന്‍ തോന്നിയാല്‍ ഞാന്‍ വെക്കും. അതെന്റെ സ്‌നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ച എഡിറ്റര്‍മാരെ ഒക്കെ സമ്മതിക്കണം. അവര്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നും മഞ്ജു കൂട്ടിച്ചേർത്തു

Latest Stories

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു