ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

തന്റെയും സിമി സാബുവിന്റെയും സൗഹൃദം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമാകുന്നതിനെ കുറിച്ച് സംസാരിച്ച് നടി മഞ്ജു പത്രോസ്. ഒന്നിച്ച് വ്‌ളോഗ് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം തങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിക്കുന്നത് എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ഒരു നല്ല സൗഹൃദത്തെ ഒക്കെ ആളുകള്‍ എന്തൊക്കെ രീതിയിലേക്ക് ആണ് മാറ്റുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അതിശയമാണ് എന്നാണ് ഒരു അഭിമുഖത്തില്‍ മഞ്ജു പറയുന്നത്.

”ലെസ്ബിയന്‍ ആണോ എന്നാണ് എന്നെയും സിമിയെയും ഒരുമിച്ചു കാണുമ്പോള്‍ എല്ലാവരും ചോദിക്കുന്നത്. സന്തോഷത്തോടെ പോകുന്ന ഒരു സൗഹൃദത്തെ പോലും അങ്ങനെ കാണാന്‍ ആകാത്ത സമൂഹത്തിലേക്ക് നമ്മള്‍ അധപതിച്ചു പോയി. രണ്ട് കുടുംബങ്ങള്‍ ഉള്ള സ്ത്രീകള്‍ക്ക് സന്തോഷിച്ചൂടെ. നമ്മള്‍ ഇവിടെ ഇരുന്നോണം. പക്ഷേ അങ്ങനെ ഇരിക്കന്‍ ഞാന്‍ റെഡിയല്ല. സിമി ആണെങ്കിലും ഷൂട്ട് ഉണ്ടെങ്കില്‍ അവള്‍ അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ന്നിട്ടാണ് ഇറങ്ങുന്നത്.”

”അങ്ങനെയുള്ള ഞങ്ങള്‍ സന്തോഷിക്കുമ്പോള്‍ ലെസ്ബിയന്‍സ് എന്ന് കമന്റുകള്‍. ഇപ്പോള്‍ ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് രണ്ട് പേരാണ് എന്ന്. ലെസ്ബിയന്‍സ് ആണെന്ന് പറഞ്ഞു എന്തിന് കളിയാക്കണം, അവര്‍ക്ക് അങ്ങനെ ജീവിക്കാന്‍ ആണ് ഇഷ്ടം എങ്കില്‍ അങ്ങനെ ജീവിക്കട്ടെ അത് അവരുടെ സ്വാതന്ത്ര്യം ആണ്. അതിലേക്ക് കണ്ണുംനട്ട് എന്തിന് നോക്കി ഇരിക്കണം. നാളെ നമ്മുടെ കുട്ടികള്‍ എന്തായി തീരും എന്ന് നമുക്ക് പറയാന്‍ ആകുമോ.”

”ഞാന്‍ എന്റെ മോനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് എന്തെങ്കിലും സംശയമോ, കാര്യങ്ങളോ വന്നാല്‍ അമ്മയോട് നീ പറയണമെന്ന്. നീ അതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കരുത്. ഞാന്‍ ഹെല്‍പ്പ് ചെയ്യാം എന്ന് മോനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു സമയത്ത് ഒരു കൂട്ടുകാരനുമായുള്ള അടുപ്പം കണ്ട് ഇനി ഇവന്‍ ഗേ ആകുമോ എന്നോര്‍ത്ത് ഞാന്‍ ചോദിച്ചിട്ടുണ്ട്.”

”എന്റെ മോനെ അംഗീകരിക്കാതിരിക്കാന്‍ എനിക്ക് ആകില്ലല്ലോ. ഞാന്‍ അവനോട് ഇത് ചോദിച്ചതും അവന്‍ ഒരു ചിരി തുടങ്ങി. അവന്‍ അപ്പോള്‍ തന്നെ അവന്റെ കൂട്ടുകാരനോടും ഇത് വിളിച്ചു പറഞ്ഞു. അതൊന്നും ഒരിക്കലും തെറ്റല്ല. ഒരു ജനിതകമാറ്റം ആണ്. അതൊരിക്കലും വൈകല്യം അല്ല. രോഗവും അല്ല. അതിനെ ആ രീതിയില്‍ കണ്ടാല്‍ പോരെ” എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

Latest Stories

CSK UPDATES: ഒന്നോ രണ്ടോ ചെണ്ടകൾ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം, ഇത് ഒരു ടീം മുഴുവൻ നാസിക്ക് ഡോളുകൾ; ചെന്നൈക്ക് ശാപമായി ബോളർമാർ, കണക്കുകൾ അതിദയനീയം

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍; മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

PBKS VS CSK: സെഞ്ച്വറിനേട്ടത്തിന് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ തേടി മറ്റൊരു റെക്കോഡ്, കോഹ്ലിക്കൊപ്പം ഈ ലിസ്റ്റില്‍ ഇടംപിടിച്ച് യുവതാരം, പൊളിച്ചല്ലോ മോനെയെന്ന് ആരാധകര്‍

ബന്ദികളെ തിരികെ കൊണ്ടുവരണം, ഷിൻ ബെറ്റ് മേധാവിയെ പുറത്താക്കിയതിൽ അതൃപ്തി; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

ഗർഭകാലത്തെ പ്രമേഹം കുട്ടികളിൽ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

CSK VS PBKS: 39 ബോളില്‍ സെഞ്ച്വറി, ഒമ്പത് സിക്‌സും ഏഴുഫോറും, ഞെട്ടിച്ച് പഞ്ചാബിന്റെ യുവ ഓപ്പണര്‍, ഒറ്റകളികൊണ്ട് സൂപ്പര്‍സ്റ്റാറായി പ്രിയാന്‍ഷ് ആര്യ

IPL 2025: ആദ്യ 5 സ്ഥാനക്കാർ ഒരു ട്രോഫി, അവസാന 5 സ്ഥാനക്കാർ 16 ട്രോഫി; ഇത് പോലെ ഒരു സീസൺ മുമ്പ് കാണാത്തത്; മെയിൻ ടീമുകൾ എല്ലാം കോമഡി

ഗാസയിൽ ആക്രമണം അവസാനിപ്പിക്കണം; ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്താൻ ഈജിപ്ത്, ജോർദാൻ, ഫ്രാൻസ് ത്രിരാഷ്ട്ര ഉച്ചകോടി