കടബാദ്ധ്യത കാരണം കിഡ്നി വരെ വില്‍ക്കാന്‍ നോക്കിയിട്ടുണ്ട് : അനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ് .അന്നൊക്കെ തനിക്ക് എങ്ങിനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു അപ്പോഴുള്ള ആഗ്രഹം.

അന്ന് രാത്രി കാലങ്ങളിലൊന്നും ഉറക്കം പോലും ഉണ്ടാവില്ല. ആ ഇടയക്കാണ് ഒരു പത്ര പരസ്യത്തില്‍ കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. രണ്ട് കിഡ്‌നിയുണ്ടല്ലോ സുനിച്ചാ, ഒന്ന് വിറ്റാലും സ്വസ്തമായി ജീവിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അത്രയധികം മോശമായിരുന്നു അവസ്ഥ.

കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല. അവസാനം അവര് വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍ എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും. മോന് അന്ന് മൂന്ന് വയസ്സ് ആണ് പ്രായം. വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്ക് പോയില്ല.

എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് താന്‍ ബിഗ്ഗ് ബോസിലേക്ക് പോയതെന്നും നടി പറഞ്ഞു. സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലായിരുന്നു. ബിഗ്ഗ് ബോസില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് മടങ്ങാം എന്നാണ് കരുതിയത്.

പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ്ഗ് ബോസ് ഷോ കാരണം സാമ്പത്തികമായി തനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ഷോയ്ക്ക് ശേഷം പക്ഷെ സിനിമകളില്‍ അവസരം കുറഞ്ഞു എന്നും മഞ്ജു പത്രോസ് പറയുന്നു

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി