ഇവളുടെ നിറം പോലെ തന്നെയാണ് ഇവളുടെ മനസ്സും എന്ന്, അവര്‍ പറഞ്ഞു; അടുത്തിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

തനിക്ക് ഒരു സിനിമാലൊക്കേഷനില്‍ വെച്ചുണ്ടായ ബോഡി ഷെയ്മിങ് അനുഭവം തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്. ഫ്‌ലവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് നേരിട്ട അനുഭവം അവര്‍ പങ്കുവെച്ചത്.

ബോഡി ഷെയ്മിങ് ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത് അനുഭവിക്കുന്നത് ഞാന്‍ മാത്രമല്ല. എന്റെ നിറമുള്ള, എന്നെക്കാളും നിറം മങ്ങിയ, അല്ലെങ്കില്‍ എന്നെക്കാളും തടിച്ചതോ, മെല്ലിച്ചതോ ആയ ഒരുപാട് ആളുകള്‍ അനുഭിവിക്കുന്ന വിഷയം ആണിത്. അടുത്തിടെ സംഭവം ഉണ്ടായി. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ലൊക്കേഷനില്‍.

എനിക്ക് വളരെ അടുത്തറിയാവുന്ന ഒരുനടിയാണ് അവര്‍. ലൊക്കേഷനില്‍ അവര്‍ക്കെന്തൊ പ്രശ്‌നം ഉണ്ടായി എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോള്‍ അവരുടെ വിചാരം അവിടെ ലൊക്കേഷനില്‍ ഉള്ള രണ്ടുപെണ്ണുങ്ങള്‍ ആണ് പിന്നില്‍ എന്നാണ്.

അതില്‍ ഒരുപെണ്ണ് ഞാനും മറ്റേത് എന്റെ കൂടെ അഭിനയിക്കുന്ന വേറെ ഒരു കുട്ടിയുമാണ്. ഞങ്ങളാണ് ഇതുണ്ടാക്കുന്നത് എന്ന മിഥ്യാധാരണ അവര്‍ക്കുണ്ട്. അവര്‍ പെട്ടെന്ന് തന്നെ പറയുവാ, ഇവളുടെ നിറം പോലെ തന്നെയാണ് ഇവളുടെ മനസും എന്ന്. അവര്‍ അത് നല്ല മനസ്സില്‍ അല്ല അത് പറഞ്ഞത്.

നമ്മള്‍ ആളുകളെ എത്ര സ്‌നേഹിക്കാന്‍ ശ്രമിച്ചാലും ആളുകള്‍ നമ്മളെ കാണുന്നത് ഈ നിറത്തിന്റെ പേരിലും മുഖത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒക്കെയാണ്. അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ് മഞ്ജു പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം