എല്ലാവരും തരുന്നത് കാശ് തന്നെയാണ്, അവിടെ വലിപ്പ ചെറുപ്പം ഇല്ല; സംയുക്ത വിഷയത്തില്‍ മഞ്ജു പിള്ള

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി സംയുക്ത പങ്കെടുക്കാത്തത് വിവാദമായിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ നിര്‍മ്മാതാവും സംയുക്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രമോഷന് വേണ്ടി വിളിച്ചപ്പോള്‍ താനിപ്പോള്‍ 35 കോടിയുടെ പാന്‍ ഇന്ത്യന്‍ സിനിമകളാണ് ചെയ്യുന്നത് എന്നാണ് സംയുക്ത പറഞ്ഞത്.

ഇതേ തുടര്‍ന്ന് സംയുക്തയ്‌ക്കെതിരെ വ്യാപകമായ നെഗറ്റീവ് കമന്റുകളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജു പിള്ള ഇപ്പോള്‍. ‘ഓ മൈ ഡാര്‍ലിംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഈ വിഷത്തില്‍ നടി പ്രതികരിച്ചത്.

ഒരു അമ്മയ്ക്ക് എല്ലാ മക്കളും ഒരു പോലെയാണ്. എല്ലാരും തരുന്നത് ക്യാരക്ടറാണ്, എല്ലാവരും തരുന്നത് കാശ് ആണ്. എല്ലാവരും തരുന്നത് ഞങ്ങളുടെ അന്നമാണ്. അങ്ങനെ ആവുമ്പോള്‍ തിരിച്ച് നമ്മള്‍ നല്‍കുന്നതും അത് ഒരുപോലെ തന്നെയായിരിക്കണം.

ഒരു സിനിമ പൂര്‍ത്തിയാകാന്‍ ചായ തരുന്ന പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധാകന്‍ ആയാലും ക്യാമറ മാന്‍ ആയാലും അഭിനേതാക്കള്‍ ആയാലും എല്ലാവരും ഇടുന്നത് ഒരേ ഏഫേര്‍ട്ട് ആണ്. അവിടെ വലുപ്പ ചെറുപ്പം ഇല്ല എന്നാണ് മഞ്ജു പിള്ള പറയുന്നത്.

Read more

നടി അനിഖ സുരേന്ദ്രനും ഈ വിഷയത്തില്‍ പ്രതികരിച്ചു. ഞാന്‍ ഇതുവരെ ഒരു പ്രൊജക്ടിനെയും വലുത് ചെറുത് എന്ന രീതിയില്‍ കണ്ടിട്ടില്ല. ഏത് പ്രൊജക്ട് ആണെങ്കിലും ഞാന്‍ അതിന് നല്‍കുന്നത് എന്റെ ഫുള്‍ എഫേര്‍ട്ട ആണ്. പ്രമോഷന്‍ നല്‍കുന്നത് ആണെങ്കിലും അങ്ങിനെ തന്നെയാണ് എന്നാണ് അനിഖ പറയുന്നത്.