'എനിക്കൊരു കുഞ്ഞുതോര്‍ത്ത് എങ്കിലും തരുമോ' എന്ന് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു; അനുഭവം പങ്കുവെച്ച് മഞ്ജു പിള്ള

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമയാണ് ‘ടീച്ചര്‍’. ചിത്രത്തില്‍ മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടുന്നുണ്ട്. മുമ്പ് നക്‌സലൈറ്റ് ആയിരുന്ന കഥാപാത്രമാണ് കല്യാണി. സിനിമയ്ക്കായി എട്ട് സിഗരറ്റുകള്‍ വലിച്ചതിനെ കുറിച്ചൊക്കെ മഞ്ജു തുറന്നു പറഞ്ഞിരുന്നു.

സിനിമയിലെ കോസ്റ്റിയൂമിനെ കുറിച്ചാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. ബ്ലൗസും മുണ്ടും മാത്രം ഉപയോഗിക്കുന്ന കഥാപാത്രമാകാന്‍ തനിക്ക് പറ്റില്ലായിരുന്നു. അതിന്റെ കൂടെ ഒരു തോര്‍ത്ത് തരുമോ എന്ന് ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.

‘അതിരന്‍’ സിനിമയുടെ സംവിധായകനെന്ന് പറഞ്ഞാണ് വിവേക് വിളിക്കുന്നത്. കല്യാണി ബോള്‍ഡായ കഥാപാത്രമാണ്, ഈ സ്ത്രീയെ നോക്കുന്നവര്‍ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ് എന്നൊക്കെ പറഞ്ഞു. പിന്നീട് കോസ്റ്റ്യൂമിനെ കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേല്‍മുണ്ടില്ല.

പക്ഷേ താന്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. തീരുമാനം നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. പിന്നീട് രാത്രി താന്‍ ചിന്തിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആര്‍ക്കും ആരേയും ആവശ്യമില്ല. മഞ്ജു പിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്.

അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. ‘വിവേകേ… ഞാന്‍ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോര്‍ത്ത് തരുമോ’ എന്ന്. ‘ഞാന്‍ ഇതുവരെ അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുള്‍ കോണ്‍സന്‍ട്രേഷന്‍ വസ്ത്രത്തിലേക്ക് പോകും’ എന്ന് വിവേകിനോട് പറഞ്ഞു.

അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവര്‍ തോര്‍ത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തെയും മേല്‍മുണ്ട് ഇട്ട് താന്‍ തരാം, വിശ്വാസമുണ്ടെങ്കില്‍ കല്യാണിയെന്ന കഥാപാത്രത്തെ തന്നെ ഏല്‍പിക്കണമെന്ന് പറയുകയായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്