വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു ഡീ എന്ന് പറഞ്ഞ് മെസേജ് അയക്കും; കൊച്ചുപ്രേമനെ കുറിച്ച് മഞ്ജു പിള്ള

കൊച്ചു പ്രേമന്റെ മരണത്തില്‍ സിനിമാ ലോകവും സീരിയല്‍ ലോകവും പ്രേക്ഷകരുമൊക്കെ ഞെട്ടിയിരിക്കുകയാണ്. ഇന്നലെയായിരുന്നു താരത്തിന്റെ മരണം. 68 കാരനായിരുന്ന കൊച്ചു പ്രേമന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ മരണത്തിന് പിന്നാലെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ചിരിക്കുകയാണ് നടി മഞ്ജു പിള്ള.

കൊച്ചു കൊച്ചു എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുവും ആയിട്ട്. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കൊച്ചു പ്രേമനുമായി താന്‍ തന്റെ അപ്പൂപ്പന്റെ കാര്യങ്ങള്‍ എല്ലാം പറയുമായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്.

ശരിക്കും വീട്ടിലെ ഒരു കാര്‍ണവരെ പോലെയായിരുന്നു അദ്ദേഹം . വല്ലാത്ത ഒരു അടുപ്പമായിരുന്നു. സിനിമാ ബന്ധം എന്നതിനപ്പുറം ഉള്ള ഒരു അടുപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പില്‍ വഴക്കിടുമ്പോള്‍ പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവള്‍ എന്റെ കൊച്ച് അല്ലേ എന്നായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്.

വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് മസേജ് അയക്കുന്നതും പതിവായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്. രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടു. എന്നിട്ട് ഡീ ഐ ലവ് യൂ എന്ന് പറഞ്ഞു മെസേജ് അയച്ചുവെന്നും മഞ്ജു പിള്ള പറയുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ പെട്ടന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേട്ടുപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയെന്നാണ് താരം പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്