എനിക്ക് മാത്രമല്ല ഒത്തിരി നടിമാര്‍ക്കും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്, ബോണസാണ് ഇപ്പോഴത്തെ ജീവിതം : മഞ്ജു സുനിച്ചന്‍

ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം നടി മഞ്ജു സുനിച്ചന് വ്യാപകമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊക്കെ തുടക്കത്തില്‍ മാത്രമേ തനിക്ക് വേദന നല്‍കിയുള്ളൂ, പിന്നെ എല്ലാം ശീലമായെന്നാണ് മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞത്.

സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മഞ്ജുവിന്റെ വാക്കുകള്‍

. ‘ഞാനും കൂട്ടുകാരിയും തുടങ്ങിയ യൂട്യൂബ് ചാനലിലെ ചില കണ്ടന്റുകള്‍ക്കെല്ലാം വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. എനിക്ക് മാത്രമല്ല ഒത്തിരി നടിമാര്‍ക്കും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ ആദ്യം വേദന നല്‍കും. പിന്നെ നമുക്കത് ഒരു പ്രശ്നമല്ലാത്ത ഒരു പോയിന്റിലേക്ക് എത്തിക്കും…

നമ്മളെ നമ്മള്‍ തന്നെ ഓക്കെ ആക്കുക എന്നത് നമ്മുടെ മാത്രം ആവശ്യമാണ്. എന്റെ ഇപ്പോഴത്തെ ജീവിതം ഹാപ്പിയാണ്. ദൈവാനുഗ്രഹം കൊണ്ട് ലൈഫില്‍ കിട്ടിയ ബോണസാണ് ഇപ്പോള്‍ കടന്ന് പോകുന്ന ഈ ജീവിതമെന്ന്’,

‘ഞാന്‍ അഭിനയിക്കണമെന്നുള്ളത് എന്റെ മാത്രം ആവശ്യമാണ്.അല്ലാതെ മഞ്ജു പത്രോസിനെ കൊണ്ട് അഭിനയിപ്പിച്ച് കുറച്ച് കാശ് കൊടുത്തേക്കാമെന്ന് ഒരു സംവിധായകനും നിര്‍മാതാവും വിചാരിക്കില്ല. നമ്മള്‍ ആരും മലയാള സിനിമയില്‍ ഇല്ലെന്ന് വച്ച് മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കുകയുമില്ല.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്