തിരിച്ചു വരണമെന്ന് ഒരിക്കലും പ്ലാന്‍ ചെയ്തിരുന്നില്ല: വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

സിനിമയിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ച് മനസ്സുതുറന്ന് മഞ്ജു വാര്യര്‍. തിരിച്ചുവരണമെന്ന കാര്യം താനൊരിക്കലും പ്ലാന്‍ ചെയ്തിരുന്നില്ലെന്നും അതിനെക്കുറിച്ച് ഒരു ഐഡിയ പോലും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

മഞ്ജുവാര്യരുടെ വാക്കുകള്‍

തിരിച്ചുവരണമെന്ന് ഞാന്‍ ഒരിക്കലും പ്ലാന്‍ ചെയ്തിരുന്നില്ല. തിരിച്ചുവന്നാല്‍ എങ്ങനെയായിരിക്കുമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല.മനസ് നിറഞ്ഞ് സ്വീകരിച്ച പ്രേക്ഷകരോടും, എന്നെവച്ച് സിനിമ ചെയ്തവരോടുമൊക്കെയാണ് നന്ദി പറയാനുള്ളത്.

പണ്ടും ഞാന്‍ ആലോചിച്ചിട്ടോ ചിന്തിച്ചിട്ടോ ചെയ്തതല്ല. ആ ഒഴുക്കിലങ്ങ് പോകുകയാണ്. ഞാന്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ്. ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ കഴിയാറില്ല. കുറ്റങ്ങളും കുറവുകളും മാത്രമേ കാണാന്‍ സാധിക്കാറുള്ളൂ.’

തന്റെ പുതിയ ചിത്രമായ ആയിഷയെക്കുറിച്ചും നടി മനസ്സുതുറന്നു. നല്ലൊരു സിനിമയാണ് ആയിഷ. ഗ്ലോബല്‍ സിനിമയാണെന്നൊക്കെ പറയാമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിന്റെ കഥ സംഭവിക്കുന്നത് അറേബ്യന്‍ പശ്ചാത്തലത്തിലാണ്. കഥാപാത്രങ്ങളില്‍ എണ്‍പത് ശതമാനം പേരും പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ സംസാരിക്കുന്നത് അവരവരുടെ ഭാഷകളിലാണ്.’-മഞ്ജു വാര്യര്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം