Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ഇപ്പോള്‍ വീട്ടില്‍ വരുന്നവരോട് കുറച്ച് കഞ്ഞിയെടുക്കട്ടെ എന്നാണ് ചോദിക്കാറ്, ആ ട്രോളിന്റെ പിന്നിലുള്ളവരെ അഭിനന്ദിക്കണമെന്നുണ്ട്: മഞ്ജു വാര്യര്‍

, 12:38 pm

ഒടിയനിലെ മഞ്ജുവാര്യരുടെ ഇത്തിരി കഞ്ഞിയെടുക്കട്ടെ എന്ന ഡയലോഗിന് ധാരാളം ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ അത്തരം ട്രോളുകളെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. സിനിമാ ഡാഡിയുമായുള്ള അഭിമുഖത്തിലാണ് മഞ്ജു മനസ്സുതുറന്നത്.

‘ഞാനേറ്റവും ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ് , ഞാന്‍ പൊളിക്കും. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കണമെന്നുണ്ട്. അത് ഞാന്‍ ശരിക്കും ആസ്വദിച്ചു. സിനിമയില്‍ കാണുമ്പോള്‍ അങ്ങെയൊന്നും തോന്നില്ല. അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടു പിടിക്കാന്‍ പറ്റൂ. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കാറ്. മഞ്ജു പറയുന്നു.

പുതിയചിത്രങ്ങളായ കുഞ്ഞാലിമരയ്ക്കാര്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ വിശേഷങ്ങളും മഞ്ജു പങ്കുവച്ചു. രാജുവുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല, എന്നാല്‍ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന്‍ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്, മഞ്ജു പറഞ്ഞു

Advertisement