എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയില്‍ അഭിനയിച്ചത്; തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

‘തുനിവി’ ലൂടെ വീണ്ടും തമിഴ് സിനിമയില്‍ സജീവമാകുകയാണ് നടി മഞ്ജുവാര്യര്‍. അസുരന്‍ സിനിമയിലൂടെയാണ് തമിഴ് സിനിമയില്‍ എത്തുന്നതെങ്കിലും അതിന് മുമ്പ് നിരവധി ഓഫറുകള്‍ തനിക്ക് കോളിവുഡില്‍ നിന്ന് വന്നിരുന്നുവെന്നാണ് നടി പറയുന്നത്. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ വന്നിരുന്നതിനാല്‍, ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പല സിനിമകളില്‍ നിന്ന് ഒഴിവാകേണ്ടി വന്നുവെന്നാണ് നടി പറയുന്നത്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം.

കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍’ ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്. അതിലെ ഞാന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു.’ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്റെ സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്.

എന്നെ എപ്പോള്‍ വേണെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാന്‍ പറ്റുന്നില്ല, പക്ഷേ എന്നെ കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല’, മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

രാജീവ് മേനോന്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍. മമ്മൂട്ടി, അജിത്ത് കുമാര്‍, ഐശ്വര്യ റായ്, തബു, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ ഐശ്വര്യ റായ് അവതരിപ്പിച്ചത് മീനാക്ഷി എന്ന കഥാപാത്രത്തെയാണ്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്