അജിത്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യര്‍; സ്വന്തമാക്കിയത് ബി.എം.ഡബ്ല്യു ബൈക്ക്, വീഡിയോ 

22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. തനിക്ക് ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.


ഇപ്പോഴിതാ അജിത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് നടി. ഒപ്പം പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. തന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമാകുന്ന നടന്‍ അജിത്തിന് നന്ദിയെന്ന് ഈ നടി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നേരത്തെ തുനിവ് എന്ന് ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു. ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്.

ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് ഇപ്പോള്‍ മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ഇനി തനിക്ക് ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങാമെന്നും റോഡിലൂടെ ഓടിക്കാമെന്നും മഞ്ജു മുമ്പ് പറഞ്ഞിരുന്നു.

Latest Stories

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം