ഷൂ കെട്ടാനല്ലാതെ ജീവിതത്തില്‍ ഒരിക്കലും തല കുനിക്കരുത്: മഞ്ജു വാര്യര്‍

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നടി മഞ്ജുവാര്യരുടെ തിരിച്ചു വരവിനെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. അടുത്തിടെ താരത്തിന്റെ ‘ആയിഷ’ എന്ന പുതിയ സിനിമയിലെ ലുക്കിന് വലിയ പ്രശംസകള്‍ ലഭിച്ചിരുന്നു.

ഇപ്പോഴിതാ നടിയുടെ പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്’ എന്ന അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണാടിയ്ക്ക് അഭിമുഖമായി ഇരുന്ന് എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും അഭിനയിക്കുന്നുണ്ട് അടുത്തിടെ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രത്തില്‍ ‘എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല’ എന്നും കുറിച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലെ ഗാനം അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തമിഴില്‍ ധനുഷിനൊപ്പം അസുരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു അരങ്ങേറ്റം നടത്തിയത്. അസുരനിലെ മഞ്ജുവിന്റെ പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി