ഒരു ദിവസം ചെയ്യുന്നതല്ല അടുത്ത ദിവസം ചെയ്യുക, അജിത്ത് സാര്‍ അടക്കം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്: മഞ്ജു വാര്യര്‍

‘അസുരന്‍’ സിനിമയ്ക്ക് ശേഷം മഞ്ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമാണ് ‘തുനിവ്’. എച്ച് വിനോതിന്റെ സംവിധാനത്തില്‍ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ ആക്ഷന്‍ സീനുകള്‍ ചെയ്യുന്ന മഞ്ജുവിനെയാണ് കാണാനാവുക. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മഞ്ജുവിന്റെ ആക്ഷന്‍ സീനുകളും ഉള്‍പ്പെടുത്തിയിരുന്നു.

അസുരന് ശേഷം താന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച് ലഭിച്ച സിനിമയാണ് തുനിവ് എന്നാണ് മഞ്ജു പറയുന്നത്. ഒരു വ്യത്യസ്ത ചിത്രം ചെയ്യണമെന്ന് ഏറെ നാളായി താന്‍ ആഗ്രഹിക്കുന്നു, ഒരുപാട് സിനിമകള്‍ വന്നിരുന്നു എങ്കിലും തുനിവ് ആണ് എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തിയത്.

അത് കഥാപാത്രത്തിന്റെ കാര്യത്തിലായാലും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ടീം ആയാലും. തമിഴില്‍ തന്നെ അടുത്തതായി അശ്ചര്യപ്പെടുത്തുന്ന കഥയേതാണെന്ന് കാത്തിരിക്കുകയായിരുന്നു.

അസുരനിലെ പച്ചിയമ്മയെ എങ്ങനെ പ്രേക്ഷകര്‍ ഏറ്റെടുത്തുവോ അതേ സ്‌നേഹത്തോടെ തുനിവിലെ കണ്‍മണിയേയും പ്രേക്ഷകര്‍ ഏറ്റെടുക്കും. സിനിമയ്ക്ക് വേണ്ടി ചെയ്ത ഒരോ ആക്ടിവിറ്റിയും തനിക്ക് പുതുതായിരുന്നു. ഒരു ദിവസം ചെയ്യുന്നതല്ല, അടുത്ത ദിവസത്തെ ആക്ഷന്‍ സീക്വന്‍സുകള്‍.

അജിത്ത് സാര്‍ അടക്കം എല്ലാവരും ശാരീരകമായും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവരെല്ലാം വളരെ താല്‍പര്യത്തോടെ ജോലി ചെയ്യുന്നത് കാണുമ്പോള്‍ തന്നെ ഒരു ഇന്‍സ്പിരേഷന്‍ ആണ് എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ