കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ടൂ വീലര്‍ ലൈസന്‍സ് എടുത്ത് പുതിയൊരു ബൈക്ക് നടി മഞ്ജു വാര്യര്‍ സ്വന്തമാക്കിയത്. നടന്‍ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് തന്നെ ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു. ബിഎംഡബ്ല്യു അഡ്വഞ്ചര്‍ ബൈക്കാണ് മഞ്ജു എടുത്തത്.
വാഹനമോടിക്കാന്‍ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ ഒറ്റയ്ക്ക് റോഡിലേക്ക് ഇറക്കാറില്ല എന്നാണ് മഞ്ജു ഇപ്പോള്‍ പറയുന്നത്. മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് താരം സംസാരിച്ചത്. മഞ്ജുവിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
”വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് ഞാന്‍, പക്ഷെ ഒറ്റയ്ക്ക് ഒരു വണ്ടിയുമായി വിടാന്‍ അമ്മക്കും ചേട്ടനും പേടിയാണ്. റോഡില്‍ വളരെ വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ കാര്യം ഓര്‍ത്തിട്ടാണ് ആ പേടി. ഓവര്‍ടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും പതുക്കെ പോകുക” എന്നാണ് മഞ്ജു പറയുന്നത്.
താന്‍ ഒരു ബോറിങ്ങ്, സാഹസികതയൊട്ടുമില്ലാത്ത ഡ്രൈവറാണെന്നും അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മഞ്ജു പറയുന്നുണ്ട്. അതേസമയം, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം ആണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
മാര്‍ച്ച് 24ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.