ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്, പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല: മഞ്ജു വാര്യര്‍

മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രം. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് വലിയ ഹൈപ്പ് ലഭിച്ചിരുന്നുവെങ്കിലും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.

ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ജാക്ക് ആന്‍ഡ് ജില്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് എന്നാണ് മഞ്ജു പറയുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാര്‍ഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ ചെയ്യുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു. പ്രേക്ഷകര്‍ കണ്ടതിന് ശേഷം സത്യസന്ധമായി അഭിപ്രായം പറയുമ്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നത്. ജാക്ക് ആന്‍ഡ് ജില്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്.

Manju Warrier's Jack N Jill gets release date | Entertainment News,The Indian Express

പക്ഷേ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതില്‍ ആരെ കുറ്റം പറയാന്‍ പറ്റും, എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമില്ലേ. പ്രേക്ഷകരുടെ അഭിപ്രായത്തെ അതിന്റേതായ വിലയോട് കൂടി മനസിലാക്കുന്നു എന്നാണ് മഞ്ജു വാര്യര്‍ തന്റെ പുതിയ സിനിമ ‘വെള്ളരിപട്ടണ’ത്തിന്റെ പ്രസ് മീറ്റിനിടെ പറഞ്ഞത്.

Read more

അതേസമയം, പാര്‍വതി എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു ജാക്ക് ആന്‍ഡ് ജില്ലില്‍ അവതരിപ്പിച്ചത്. സൗബിന്‍, യോഗി ബാബു, ഷായ്‌ലീ ക്രിഷന്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, നെടുമുടി വേണു എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.