'തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അടുത്ത ദിവസം ഷൂട്ടിന് എത്തി'; മഞ്ജു വാര്യരെ കുറിച്ച് രേണു

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ മഞ്ജുവിന് സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ നടി രേണു സൗന്ദര്‍. സംഘട്ടന രംഗത്തിനിടയില്‍ മഞ്ജു വാര്യര്‍ക്ക് ഒരപകടം സംഭവിച്ചു. തല പൊട്ടി രക്തം വന്നു. എന്നാല്‍ താന്‍ അത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്. മഞ്ജു വാര്യരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയില്‍ മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ പറഞ്ഞു എങ്കിലും നടി അടുത്ത ദിവസം വന്നു രംഗം പൂര്‍ത്തിയാക്കിയെന്ന് രേണു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേണു പറയുന്നു. മഞ്ജു വാര്യരുടെ അര്‍പ്പണബോധം കണ്ടു തനിക്ക് പ്രചോദനമുണ്ടായെന്ന് രേണു കൂട്ടിച്ചേര്‍ത്തു.

ജാക്ക് ആന്‍ഡ് ജില്‍ ഈ മാസം 20നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്.

ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്