അദ്ദേഹത്തിന്റെ മുമ്പില്‍ മണ്ടിയാകരുത് എന്നുണ്ടായിരുന്നു, ചിന്തിച്ചു നിന്ന എന്നോട് സാര്‍ ഇങ്ങോട്ട് സംസാരിച്ചു: മഞ്ജു വാര്യര്‍

മലയാളത്തില്‍ അടുത്തിടെയായി ഹിറ്റ് സിനിമകള്‍ അധികം ഉണ്ടായിട്ടില്ലെങ്കിലും തമിഴില്‍ തകര്‍ക്കുകയാണ് മഞ്ജു വാര്യര്‍. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം ‘വേട്ടയ്യന്‍’ സിനിമയിലാണ് മഞ്ജു ഇനി അഭിനയിക്കുന്നത്. വേട്ടയ്യനിലെ ‘മനസിലായോ’ എന്ന ഗാനം എത്തിയത് മുതല്‍ മഞ്ജുവിന്റെ പെര്‍ഫോമന്‍സ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. താന്‍ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ച് നിന്നപ്പോള്‍, അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചു എന്നാണ് നടി പറയുന്നത്. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മണ്ടിയാകരുത് എന്നുണ്ടായിരുന്നു. അതിനാല്‍ എന്ത് സംസാരിക്കണമെന്ന് ചിന്തിച്ചു.

എന്നാല്‍ അദ്ദേഹം എന്നോട് ഇങ്ങോട്ട് നന്നായി സംസാരിച്ചു. അസുരന്‍ കണ്ടിരുന്നെന്ന് പറഞ്ഞു. നിങ്ങള്‍ ബൈക്ക് ഓടിക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം എല്ലാ കാര്യങ്ങളും അറിയുന്നു എന്നതില്‍ സന്തോഷം തോന്നി. മലയാള സിനിമകളെ കുറിച്ചും മലയാള സിനിമാ ലോകത്തെ സുഹൃത്തുക്കളെ കുറിച്ചും സംസാരിച്ചു.

ഞാന്‍ എന്നെ തന്നെ ട്രോളാറും വിമര്‍ശിക്കാറുമുണ്ട്. മനസിലായോ പാട്ട് കാണുമ്പോള്‍ കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്നാണ് തോന്നുന്നത്. അത് എപ്പോഴും തനിക്ക് തോന്നാറുണ്ട്. ഞാന്‍ ചെയ്യുന്നതില്‍ ഞാന്‍ സ്വയം സംതൃപ്തയല്ല. ഇനിയും നന്നായി ചെയ്യാമെന്നാണ് തോന്നാറ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

അതേസമയം, ജയ് ഭീം എന്ന ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേട്ടയ്യന് പ്രതീക്ഷകളേറെയാണ്. ഒക്ടോബര്‍ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തെത്തും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ