അയൺ ബോക്സ് കൊണ്ട് അന്ന് എന്റെ തലയ്ക്ക് അടിച്ചു, വീണപ്പോഴാണ് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന് കണ്ടത്: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി. സിനിമയിൽ സജീവമായിരുന്ന സമയത്താണ് മഞ്ജുവിന്റെ വിവാഹം കഴിയുന്നതും പിന്നീട് അഭിനയ ജീവിതത്തിൽ നിന്ന് പൂർണ്ണമായി ഇടവേളയെടുക്കുന്നതും.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആന്റ് ജിൽ’ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ.

“ഒരു അയൺ ബോക്സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്സാണ്. പക്ഷേ അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്സ് വെച്ച് വില്ലൻ വേഷം ചെയ്യുന്നയാൾ അടിച്ചു.

പക്ഷേ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം. അങ്ങനെ വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്. കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചു പോയി. അങ്ങനെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ ഭയങ്കര കുറ്റബോധമായിരുന്നു. അതായത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനെ നല്ല രീതിയിൽ എടുക്കുക എന്നതാണ് കാര്യം. തെറ്റുകൾ ആർക്കു വേണമെങ്കിലും പറ്റും. ആ ടൈമിം​ഗ് പ്രശ്നമാണ് എല്ലാത്തിനും കാരണം. ആറാം തമ്പുരാൻ സിനിമയിൽ ചിത്രയെ തല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ ശരിക്കും അടിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ടൈമിം​ഗ് പ്രശ്നങ്ങൾ തുടക്ക കാലത്ത് ഞാനും അനുഭവിച്ചിട്ടുണ്ട്.” എന്നാണ് ഫ്ലവേഴ് ഒരു കോടി പരിപാടിയിലെത്തിയപ്പോൾ മഞ്ജു പങ്കുവെച്ചത്.

അതേസമയം എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടാതെ പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’, വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’, രജനികാന്ത്- ടിജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യൻ’ തുടങ്ങീ നിരവധി ഗംഭീര പ്രൊജക്ടുകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു