ആ രണ്ട് മോഹൻലാൽ ചിത്രങ്ങളിൽ നിന്നും വിഷമത്തോടെയാണ് പിന്മാറിയത്..: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ഡേറ്റ് ക്ലാഷ് മൂലം ഒഴിവാകേണ്ടി വന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. മോഹൻലാൽ ചിത്രം നേര്, മോഹൻലാൽ- ശോഭന- തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന L360 എന്നീ ചിത്രങ്ങളിൽ നിന്നും തനിക്ക് പിന്മാറേണ്ടി വന്നുവെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

“നേര്, തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിലാെരുങ്ങുന്ന സിനിമ, എന്നിവയൊക്കെ എനിക്ക് വിഷമത്തോടെയാണ് വേണ്ടെന്ന് വെക്കേണ്ടി വന്നത്.നേരത്തെ തമിഴ് സിനിമകൾക്ക് വേണ്ടി ഡേറ്റ് കൊടുത്ത് പോയതകൊണ്ട് തന്നെ ഇതൊന്നും ചെയ്യാൻ സാധിച്ചില്ല. തമിഴ് സംസാരിക്കുന്നത് എവിടെയെങ്കിലും കേട്ടാൽ ഞാൻ ചെവി കൂർപ്പിക്കും.

അസുരൻ ഷൂട്ട് ചെയ്തത് കോവിൽപെട്ടി എന്ന് പറയുന്ന സ്ഥലത്താണ്. ഞാൻ പണ്ട് താമസിച്ച നാ​ഗാർകോവിലിന്റെ അന്തരീക്ഷമാണ് അവിടെ. അത് ഞാൻ നന്നായി ആസ്വദിച്ചു. പൂർണമായും തമിഴ് സംസാരിക്കുന്ന സെറ്റിൽ പോകുമ്പോൾ തീർച്ചയായും കുട്ടിക്കാലത്തേക്കുള്ള തിരിച്ച് പോക്കുണ്ട്. നാ​ഗാർകോവിലിൽ പോകുമ്പോൾ ഞങ്ങൾ പണ്ട് താമസിച്ച വാടക വീടുകളുടെ മുന്നിൽ വെറുതെയെങ്കിലും പോയി രണ്ട് മിനുട്ട് നിൽക്കാറുണ്ട്.” ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജു പറയുന്നു. അതേസമയം പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’, വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’ എന്നീ വമ്പൻ ചിത്രങ്ങളും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്.

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി