ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു അത്; തുറന്നുപറഞ്ഞ് മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ഫൂട്ടേജിനെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഫൗണ്ട് ഫൂട്ടേജ് ഴോൺറെയിൽ ഒരുങ്ങുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമ തിരഞ്ഞെടുക്കാൻ അതും ഒരു കാരണമായിട്ടുണ്ടെന്നാണ് മഞ്ജു വാര്യർ പറയുന്നത്. കൂടാതെ ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു ഫൂട്ടേജ് എന്ന ചിത്രത്തിലേത് എന്നും മഞ്ജു വാര്യർ പറയുന്നു.

“ഇതിന്റെ ടീം തന്നെയാണ് ഈ ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാന ഘടകം. ഒരു ഫൗണ്ട് ഫൂട്ടേജ് ജോണറിൽ വരുന്ന സിനിമയാണ്. അത്തരത്തിൽ ഒരു ചിത്രം ഞാനിതിന് മുമ്പ് ചെയ്തിട്ടില്ല. എല്ലാ സിനിമയും ചെയ്യുന്നതുപോലെ തന്നെ നന്നായിരിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഫൂട്ടേജിന്റെയും ഭാഗമാവുന്നത്.

പക്ഷേ മറ്റു ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഫൂട്ടേജിന്റെ ഷൂട്ടിങ്. നേരത്തെ പറഞ്ഞ പോലെ കണ്ടെടുക്കുന്ന ഫൂട്ടേജുകളിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് ചിത്രത്തിൽ ഉള്ളത്. എല്ലാ സീനും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതൊക്കെ എനിക്ക് പുതിയ അനുഭവമാണ്.”

കഥാപാത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ പറ്റില്ല. ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെയ്ൻ എടുത്ത് ചെയ്യേണ്ട ഒരു കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഷോട്ടിന് ശേഷം സംവിധായകൻ പറയുന്ന ഓക്കെ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി തോന്നുകയും ചെയ്തിരുന്നു.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.

അതേസമയം മലയാളത്തിന് പുറമെ തമിഴിൽ മികച്ച സിനിമകളുടെ ഭാഗം കൂടിയാണ് മഞ്ജു വാര്യർ. ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!