ആ വാക്ക് ഞാൻ പഠിച്ചത് പൃഥ്വിരാജിൽ നിന്ന്: മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി.

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാൻ ആണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. ചിത്രം ഈ വർഷം അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ലൂസിഫർ സെറ്റിൽ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് മഞ്ജു വാര്യർ. പൃഥ്വിരാജിൽ നിന്നാണ് താനൊരു പുതിയ വാക്ക് പഠിച്ചതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

“ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ് ഒരു ഇം​ഗ്ലീഷ് വാക്ക് പറഞ്ഞു. പെട്ടെന്ന് അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. ഇൻക്രഡുലസ് ആയുള്ള റിയാക്ഷൻ ആയിരിക്കണമെന്ന് രാജു പറഞ്ഞു. പെട്ടെന്ന് ഞാൻ സ്റ്റക്ക് ആയി പോയി. ഞാൻ ചോദിച്ചു അതിന്റെ അർത്ഥം എന്താണെന്ന്. ഹെൽപ്ലെസ് എന്നായിരുന്നു അതിന്റെ അർത്ഥം. അങ്ങനെ ഒരു പുതിയ വാക്ക് പഠിക്കാൻ പറ്റി. പൃഥ്വിരാജിന് നന്ദി.” എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്

അതേസമയം എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ എന്ന സിനിമയിലും മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. . നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടാതെ വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’, രജനികാന്ത്- ടിജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യൻ’ തുടങ്ങീ നിരവധി ഗംഭീര പ്രൊജക്ടുകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ