സമൂഹത്തില്‍ സ്ത്രീകളോളം മനഃശക്തിയുള്ളവര്‍ ആരുമുണ്ടാകില്ല: മഞ്ജു വാര്യര്‍

സമൂഹത്തില്‍ സ്ത്രീകളോളം മനഃശക്തിയുള്ളവര്‍ ആരുമുണ്ടാകില്ലെന്ന് നടി മഞ്ജു വാര്യര്‍. പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയുമായി ബന്ധപ്പെട്ട് ഡിന്നര്‍ വിത്ത് മഞ്ജു വാര്യര്‍ എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന സെയില്‍സ്‌ ഗേള്‍സിനായി സംഘടിപ്പിച്ച പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ തരണം ചെയ്ത് മുന്നോട്ടു പോകുന്നത് എങ്ങനെയെന്ന ചോദ്യത്തിനാണ് സ്ത്രീകളോളം മനഃശക്തിയുള്ളവര്‍ ആരുമുണ്ടാകില്ലെന്ന മഞ്ജുവിന്റെ പ്രതികരണം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയില്‍ മാധുരി എന്ന വസ്ത്രശാലയിലെ സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

Read more

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങി ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഡിസംബര്‍ 20- ന് ചിത്രം തിയേറ്ററുകളിലെത്തും.