മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ഇനിമുതൽ  ആ പുരസ്കാരത്തിൽ വിശ്വസിക്കില്ല: അൽഫോൺസ് പുത്രൻ 

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ രംഗത്ത്. ചിത്രം ഓസ്കർ അർഹിക്കുന്നുവെന്നും, മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ഇനി മുതൽ ആ പുരസ്കാരത്തിൽ വിശ്വസിക്കില്ലെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അൽഫോൺസ് പുത്രൻ പറയുന്നത്.

എന്നാൽ നിരവധി പേരാണ് അൽഫോൺസിന്റെ അഭിപ്രായത്തെ അനുകൂലിച്ചും ട്രോളിയും രംഗത്തെത്തിയത്. പങ്കുവെച്ച് കുറച്ച് നേരത്തിന് ശേഷം അൽഫോൺസ് പുത്രൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

“ചിത്രം ഓസ്കർ അർഹിക്കുന്നു. മികച്ച ഒരു സർവൈവർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്.

ചിദംബരത്തിനും ടീമിനും നന്ദി, മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതിന്. ഇന്നാണ് ചിത്രം കാണുന്നത്. വൈകിപോയതിൽ വിഷമം അറിയിക്കുന്നു. യഥാർത്ഥ ആളുകൾ അനുഭവിച്ച വേദന ആരും അനുഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്നായിരുന്നു അൽഫോൺസ് പുത്രന്റെ കുറിപ്പ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ