ബച്ചനും ശ്രീദേവിയ്ക്കും എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയെ വിധവയാക്കുമെന്നായിരുന്നു അവരുടെ ഭീഷണി; ഇരുവരുടെയും അമ്മമാരെ കുറിച്ച് നിര്‍മ്മാതാവ്

അമിതാഭ് ബച്ചനും ശ്രീദേവിയും ഒന്നിച്ചെത്തിയ ചിത്രമാണ് ഖുദ ഗവാഹ്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. മുകുള്‍ എസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഖുദ ഗവാഹ്. മനോജ് ദേശായിയായിരുന്നു സിനിമയുടെ നിര്‍മ്മാണം. ഇപ്പോഴിതാ ഈ സിനിമയുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ചിരിക്കുകയാണ് മനോജ് ദേശായി. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചനും ശ്രീദേവിയുടെ അമ്മ രാജേശ്വരി യാംഗറും തന്നെ ഭീഷണപ്പെടുത്തിയ കഥയാണ് അദ്ദേഹം പങ്കുവച്ചത്.

അഫ്ഗാനിസ്ഥാനിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. കാബുള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിത്യസംഭവമായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി അഫ്ഗാന്‍ പ്രധാന മന്ത്രി 18 ദിവസത്തെ പ്രത്യേക സുരക്ഷ ഒരുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതേക്കുറിച്ചാണ് മനോജ് ദേശായി മനസ് തുറന്നത്.

”അമിതാഭ് ബച്ചന്റെ അമ്മ പറഞ്ഞത്, അമിതിന് എന്തെങ്കിലും പറ്റിയിട്ട്, ജയ വെള്ള സാരി ഉടുക്കേണ്ടി വന്നാല്‍ നിങ്ങളുടെ ഭാര്യയും വെള്ള സാരിയുടുക്കും. നീ പിന്നെ തിരിച്ച് ഇങ്ങോട്ട് വരണ്ട എന്നായിരുന്നു” മനോജ് പറയുന്നു. ”ശ്രീദേവിയുടെ അമ്മയും ഭീഷണിപ്പെടുത്തി. ശ്രീയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ നിങ്ങള്‍ തിരികെ വരരുത്. ആരെയെങ്കിലും കൊണ്ട് നിങ്ങളെ ഞാന്‍ കൊല്ലിക്കും” എന്നും അദ്ദേഹം പറയുന്നു. എന്തായാലും സിനിമയുടെ ചിത്രീകരണം ഭംഗിയായി പൂര്‍ത്തിയാവുകയും ശ്രീയും ബച്ചനും സുരക്ഷിതരായി തിരികെ വരികയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം