എന്റെ കൂടെ പിറക്കാത്ത സഹോദരി, വെള്ളത്തുണിയില്‍ പൊതിഞ്ഞ പടം വാട്‌സപ്പില്‍ അയച്ചു തന്നു, ഞാന്‍ തകര്‍ന്നുപോയി: മനോജ് കെ. ജയന്‍

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അഭിനേത്രിയാണ് കല്പന. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയുടെ അകാലത്തിലുള്ള വേര്‍പ്പാട് സിനിമാരംഗത്തും പുറത്തുമുള്ളവരില്‍ വലിയ ആഘാതം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ കല്പനയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍.

ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം കല്പനയെക്കുറിച്ച് മനസ്സുതുറന്നത്. കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി എന്ന് തന്നെ പറയാം. എന്റെ ദു:ഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കല്‍പ്പന.

ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ, മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി അദ്ദേഹം പറഞ്ഞു.

2016 ജനുവരിയിലാണ് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത എത്തിയത്. താരത്തെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശ്രീമയി എന്നു പേരുള്ള മകളുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്