ഞാന്‍ നോക്കിയിട്ട് ഇതുവരെ സാധിച്ചില്ല, നിനക്ക് മര്യാദയ്ക്ക് ഇതൊരു പ്രൊഫഷനാക്കിക്കൂടെ'; മമ്മൂട്ടി തന്നെ ശാസിക്കാറുണ്ടെന്ന് മനോജ് കെ. ജയന്‍

അഭിനേതാവ് മാത്രമല്ല ഒരു മികച്ച ഗായകന്‍ കൂടെയാണ് മനോജ് കെ ജയന്‍. ചില സിനിമകള്‍ക്കായി അദ്ദേഹം ഗാനം ആലപിച്ചിട്ടുമുണ്ട്. പാട്ടു പാടാനുള്ള തന്റെ കഴിവിനെ വളര്‍ത്താത്തതില്‍ മമ്മൂട്ടി ശാസിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

.’മമ്മൂക്ക ഇടയ്ക്ക് പറയും ഇയാള്‍ക്ക് ഇത് മര്യാദയ്ക്ക് ഒരു പ്രൊഫഷനായി എടുത്തുകൂടെ? എന്റെയൊക്കെ സ്വപ്നമാണ് മര്യാദയ്ക്ക് ഒരു പാട്ട് പാടണം എന്നത്. ഇന്ന് വരെ സാധിച്ചിട്ടില്ല. ഇത്രയും നന്നായി പാടുന്നതല്ലേ? അച്ഛന്റെ മകനല്ലേ? എന്നൊക്കെ ചോദിക്കും’, മനോജ് കെ ജയന്‍ പറഞ്ഞു.

തനിക്ക് കിട്ടിയ ഈ ചെറിയ കഴിവ് പിതാവിന്റെ അനുഗ്രഹമാണ് എന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ചെറിയ രീതിയില്‍ എങ്കിലും പാടാന്‍ സാധിക്കുന്നു എങ്കില്‍ അച്ഛന്റെ കഴിവാണ്. ഇല്ലെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല.

അത് മുന്നോട്ട് കൊണ്ടുപോകാനായി ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. ചിലര്‍ പറയും ഇനിയും പഠിക്കാം എന്ന്. എന്നാല്‍ ഞാന്‍ ആണ് ഇപ്പോള്‍ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്റെ ചേട്ടനൊക്കെ പാട്ട് പഠിച്ചിട്ടുണ്ട്. എന്നാലും എല്ലാ ഉത്തരവാദിത്തവും എന്റെ തലയിലാണ്’ മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്